ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഗ്രനേഡാക്രമണത്തില്‍ കൊല്ലപ്പെട്ടു. മെട്രോ-വണ്‍ ന്യൂസിലെ ഷഹീദ് സെഹ്റിയാണ് (35) മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി(ബിഎല്‍എ) ഏറ്റെടുത്തു.
കാറില്‍ സഞ്ചരിക്കുകയായിരുന്ന ഷഹീദിന്റെ സമീപത്തേക്ക് ഗ്രനേഡ് എറിയുകയായിരുന്നു.ഷഹീദിനും കാറിലുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷഹീദ് മരണത്തിന് കീഴടങ്ങി.
പാകിസ്താനില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നിരന്തരമാണ്. 2020ല്‍ മാത്രം പത്ത് മാധ്യമ പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തതായാണ് കണക്ക്. ഭീഷണികള്‍ക്കും തട്ടിക്കൊണ്ടുപോകലുകള്‍ക്കും ഇരയാകുന്നവരുമുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സംഭവങ്ങളും അനവധിയാണ്.
ഇത്തരത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ഇതുവരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറായിട്ടില്ലെന്നാണ് വിമശനം. രാജ്യത്തെ നിയമസംവിധാനം മൗനം പാലിക്കുകയാണെന്നും കൊല്ലപ്പെട്ട ഒരു മാധ്യമ പ്രവര്‍ത്തകനും നീതി ലഭിച്ചിട്ടില്ലെന്നും വിമര്‍ശനമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.