മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ അലംഭാവം വെടിഞ്ഞ് സര്‍ക്കാര്‍ രംഗത്തിറങ്ങണം: മാര്‍ ജോസഫ് പാംപ്ലാനി

മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ അലംഭാവം വെടിഞ്ഞ് സര്‍ക്കാര്‍ രംഗത്തിറങ്ങണം: മാര്‍ ജോസഫ് പാംപ്ലാനി

കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും മുക്തിശ്രീയുടെയും സംയുക്താഭിമുഖ്യത്തില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ ലഹരി വിരുദ്ധ ദശദിന ബോധവല്‍ക്കരണ പരിപാടിയുടെ സമാപനം കാസര്‍ഗോഡ് ജില്ലയിലെ ചിറ്റാരിക്കാലില്‍ തലശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റാരിക്കാല്‍(കാസര്‍ഗോഡ്): മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ അലംഭാവം വെടിഞ്ഞ് ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്ന് തലശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി.

കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും മുക്തിശ്രീയുടെയും സംയുക്താഭിമുഖ്യത്തില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ ലഹരി വിരുദ്ധ ദശദിന ബോധവല്‍ക്കരണ പരിപാടിയുടെ സമാപനം കാസര്‍ഗോഡ് ജില്ലയിലെ ചിറ്റാരിക്കാലില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാര്‍ ജോസഫ് പാംപ്ലാനി.

കൊറോണയ്‌ക്കെതിരായി ചികിത്സാ രംഗത്തുള്ളവരെയും പൊലീസിനെയും ഉപയോഗിക്കാന്‍ അറിയാവുന്ന സര്‍ക്കാര്‍ മദ്യ-മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ തണുപ്പന്‍ സമീപനം വെച്ചു പുലര്‍ത്തുന്നത് സര്‍ക്കാരിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തും. മയക്കു മരുന്നിലൂടെ തീവ്രവാദ ശൈലികളിലേ്ക്കും അതുപോലുള്ള സംഘടനകളിലേക്കും യുവജനങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നു എന്നത് വസ്തുതയാണ്.

മാഫിയകളുമായി ചങ്ങാത്തിലാകുന്ന അന്വേഷണ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ എത്തിക്കുക എന്നതും സര്‍ക്കാരിന്റെ ഉത്തരവാദിത്വമായിരിക്കെ ജനാധിപത്യത്തെ കുഴിച്ചു മൂടുന്ന ഇത്തരം ഛിദ്രശക്തികള്‍ക്കെതിരെ കാര്യമായ മുന്നേറ്റങ്ങള്‍ ഭരണപക്ഷത്ത് നിന്ന് ഉണ്ടാകുന്നില്ല എന്നത് അക്ഷന്ത്യവ്യമായ തെറ്റ് തന്നെയാണ്.

അന്താരാഷ്ട ഗേള്‍സ് ഡേ എന്ന നിലയില്‍ പെണ്‍കുട്ടികളുടെ സുരക്ഷ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അതിനാല്‍ കടമ നിര്‍വ്വഹിക്കുവാനുള്ള പൊതു സമൂഹത്തിന്റെ ബാധ്യത ഈ ദിനത്തില്‍ നമുക്ക് പുതുക്കാമെന്നും മാര്‍ ജോസഫ് പാപ്ലാനി പറഞ്ഞു.

തോമാപുരം ഫൊറോനാ വികാരി ഫാ. മാര്‍ട്ടിന്‍ കിഴക്കേത്തലയ്ക്കല്‍ അധ്യക്ഷത വഹിച്ച പൊതു സമ്മേളനത്തില്‍ തലശേരി അതിരൂപതാ ഡയറക്ടര്‍ ഫാ.ചാക്കോ കുടിപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ.പോള്‍ മാഞ്ഞൂരാന്‍, തങ്കച്ചന്‍ കൊല്ലക്കൊമ്പില്‍, മാത്യു പാലത്തിങ്കല്‍, സണ്ണി നടുവിലേക്കുറ്റ്, ദേവസ്യ തയ്യിലിടപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.