മാനസികാരോഗ്യ ദിനാചരണം; ജേണലിസം വിഭാഗത്തിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

മാനസികാരോഗ്യ ദിനാചരണം; ജേണലിസം വിഭാഗത്തിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

കോട്ടയം:മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 ന് മാനസികാരോഗ്യ ദിനാചരണം നടത്തി. ദനഹാലയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോർമേഷൻ ആൻഡ് കൗൺസിലിങ്ങിന്റെ ഡയറക്ടറും, കൗൺസിലിംഗ് സൈക്കോളജിസ്റ്റുമായ ഫാ. റ്റിജോ ജോൺ പതാലിൽ മുഖ്യാതിഥിയായിരുന്നു.


വേൾഡ് ഹെൽത്ത്‌ ഓർഗനൈസേഷന്റെ പഠനമനുസരിച്ച് ലോകത്തിലെ ഏഴിൽ ഒരാൾ മാനസിക ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ വെളിവാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ മാനസികാരോഗ്യ സംരക്ഷണവും, അതിന്റെ ആവശ്യകതയും എത്രമാത്രം കലാലയ ജീവിതത്തെ സ്വാധീനിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. മാനസിക സമ്മർദ്ദങ്ങളെ എങ്ങനെ തരണം ചെയ്യാമെന്നും, വിഷാദരോഗത്തിലേക്കെത്താതെ അവയെ എങ്ങനെ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം വിവരിച്ചു.


ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം പ്രിൻസിപ്പിൾ ഡോ.ലിജിമോൾ പി ജേക്കബ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ എ.ആർ ഗിൽബർട്ട്, പ്രിയങ്ക പുരുഷോത്തമൻ, ഷെറിൻ പി.ഷാജി എന്നിവർ പങ്കെടുത്ത ചടങ്ങിൽ കുമാരി അഞ്ജന കൃഷ്ണ സ്വാഗതം ആശംസിക്കുകയും കുമാരി വീണാലക്ഷ്മി നന്ദി പ്രസംഗം നടത്തുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.