സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം; ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം

 സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം; ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം

തിരുവനന്തപുരം: സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ട്രഷറി നിയന്ത്രണവുമായി സംസ്ഥാന സര്‍ക്കാര്‍. ഇതാദ്യമായാണ് ഏപ്രിലില്‍ തന്നെ ട്രഷറിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നാണ് നിര്‍ദേശം. അതേസമയം ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ട്രഷറി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ഏപ്രില്‍ ആദ്യം തന്നെ അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി വേണ്ടിയിരുന്നു. ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കാനാണ് നിയന്ത്രണമെന്നാണ് ധനവകുപ്പിന്റെ വിശദീകരണം. വായ്പാനുമതി സംബന്ധിച്ച് കേന്ദ്രത്തില്‍ നിന്ന് അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഡിസംബര്‍ വരെയും അതിന് ശേഷവും എടുക്കാവുന്ന വായ്പയുടെ കണക്കുകളാണ് വരേണ്ടത്.

മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്ന് ശതമാനം വരെ വായ്പയെടുക്കാമെന്നാണ് വ്യവസ്ഥ. അതനുസരിച്ച് 37,000 മുതല്‍ 41,000കോടി രൂപ വരെ വായ്പയെടുക്കാനാകും. ഇതില്‍ നിന്ന് കിഫ്ബിയുടെയും സാമൂഹ്യസുരക്ഷാ മിഷന്റെയും വായ്പകള്‍ അടക്കം എത്ര തുക കുറയ്ക്കുമെന്ന അറിയിപ്പും കിട്ടിയിട്ടില്ല. തല്‍ക്കാലം 5,000 കോടിയുടെ താല്‍ക്കാലിക വായ്പാനുമതി സംസ്ഥാനം ചോദിച്ചെങ്കിലും കിട്ടിയത് 3,000 കോടിയാണ്. അത് 30 ന് എടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.