ഐപിഎലില്‍ ഡല്‍ഹിയും കൊല്‍ക്കത്തയും ഇന്ന് നേര്‍ക്കുനേര്‍

 ഐപിഎലില്‍ ഡല്‍ഹിയും കൊല്‍ക്കത്തയും ഇന്ന് നേര്‍ക്കുനേര്‍

ഷാര്‍ജ: ഐപിഎല്‍ യോഗ്യത നേടാനായി ഡല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഇന്ന് പോരിനിറങ്ങും. ഷാര്‍ജ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ടേബിള്‍ ടോപ്പേഴ്‌സായ ഡല്‍ഹി ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് തോറ്റാണ് കിരീടപ്പോരാട്ടത്തിലേക്ക് ഒരവസരം കൂടി തേടുന്നത്.

നാലാം സ്ഥാനക്കാരായ കൊല്‍ക്കത്ത എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചാണെത്തുന്നത്. ഐപിഎല്ലില്‍ കന്നി കിരീടം ലക്ഷ്യമിട്ടാണ് റിഷഭ് പന്തിന് കീഴില്‍ ഡല്‍ഹി മത്സരത്തിനിറങ്ങുക. ഇയാന്‍ മോര്‍ഗന്റെ കൊല്‍ക്കത്തയാവട്ടെ ലക്ഷ്യമിടുന്നത് മൂന്നാം കിരീടവും.

ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം നടത്തുന്ന ഡല്‍ഹി ടൂര്‍ണമെന്റിലെ ഏറ്റവും സമതുലിതമായ ടീമുകളിലൊന്നാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ 14 മത്സരങ്ങളില്‍ നിന്നും 10 വിജയത്തോടെ 20 പോയിന്റുകള്‍ സ്വന്തമാക്കിയാണ് ഡല്‍ഹി തലപ്പത്തെത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.