യുഎഇയുടെ 50 വർഷങ്ങള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം

യുഎഇയുടെ 50 വർഷങ്ങള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം

ദുബായ് : 50 മത് ദേശീയ ദിനത്തോട് അനുബന്ധിച്ചുളള ആഘോഷപരിപാടികള്‍ക്ക് രാജ്യത്ത് തുടക്കമായി. ചരിത്രത്തില്‍ ആദ്യമായാണ് ഡിസംബർ 2 ദേശീയ ദിനത്തിന്‍റെ ആഘോഷങ്ങള്‍ 50 ദിവസങ്ങള്‍ക്ക് മുന്‍പേതന്നെ ആരംഭിക്കുന്നത്. പൗരന്മാരെയും യുഎഇയിലെ വിവിധ രാജ്യക്കാരായ താമസക്കാരെയും ആഘോഷങ്ങളില്‍ പങ്കുചേരാന്‍ ക്ഷണിച്ചുകൊണ്ടുളള വീഡിയോയും സുവർണ ജൂബിലി ആഘോഷ കമ്മിറ്റിപുറത്തിറക്കി.

@OfficialUAEND എന്ന സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഓരോ ദിവസത്തേയും പരിപാടികള്‍ എന്തൊക്കെയാണെന്ന് അറിയാനാകും. പൊതുജനങ്ങള്‍ക്ക് യുഎഇയുടെ ആക‍ർഷകളായ സ്ഥലങ്ങളില്‍ നിന്ന് വീഡിയോയും ഫോട്ടോയുമെടുത്ത് #50celebrations എന്ന ഹാഷ്ടാഗില്‍ പോസ്റ്റ് ചെയ്യാം.

200 രാജ്യങ്ങളില്‍ നിന്നുളളവർ യുഎഇയിലുണ്ട്. ഓരോരുത്തർക്കും ഈ രാജ്യം എങ്ങനെയാണോ അനുഭവപ്പെടുന്നത് അത് ലോകത്തെ അറിയിക്കാനുളള അവസരം കൂടിയാണിതെന്നും ഇയർ ഓഫ് 50 യുടെ ക്രിയേറ്റീവ് സ്ട്രാറ്റജി ഹെഡ് ഷെയ്ഖ എല്‍ കെത്ബി പറഞ്ഞു.അടുത്ത 50 ദിവസങ്ങളിൽ, ഓരോ ദിവസവും ആഘോഷിക്കുന്നതിനായി എല്ലാ സർക്കാർ സ്ഥാപനങ്ങളെയും സ്വകാര്യ കമ്പനികളെയും സ്കൂളുകളെയും സംഘടനകളെയും സുവർണ ജൂബിലി ആഘോഷ കമ്മിറ്റി ക്ഷണിച്ചിട്ടുണ്ട്.

ഡിസംബർ രണ്ടിന് നടക്കുന്ന ദേശീയ ദിനാഘോഷ പരിപാടിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.