രണ്ട് വയസുകാരന്‍ ജീവനേകിയത് മൂന്ന് പേർക്ക്, കുഞ്ഞേ സ്വീകരിക്കുക, ഇത് ഹൃദയത്തില്‍ നിന്നുളള നന്ദിയെന്ന് ഷെയ്ഖ് ഹംദാന്‍

രണ്ട് വയസുകാരന്‍ ജീവനേകിയത് മൂന്ന് പേർക്ക്, കുഞ്ഞേ സ്വീകരിക്കുക, ഇത് ഹൃദയത്തില്‍ നിന്നുളള നന്ദിയെന്ന് ഷെയ്ഖ് ഹംദാന്‍

ദുബായ്: മൂന്ന് ജീവന്‍ രക്ഷിക്കാന്‍ രണ്ടുവയസുകാരന്‍റെ അവയവങ്ങള്‍ ദാനം ചെയ്ത കുടുംബത്തിന് നന്ദി പറഞ്ഞ് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. യുഎഇയിലും സൗദി അറേബ്യയിലുമുളള മൂന്ന് കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ മകന്‍ വിവാന്‍റെ അവയവങ്ങള്‍ ദാനം ചെയ്ത ദുബായിലുളള വിജിത് വിജയനെയും കുടുംബത്തേയുമാണ് ട്വീറ്റിലൂടെ ദുബായ് കിരീടാവകാശി നന്ദി അറിയിച്ചത്.

മകന്‍ നഷ്ടപ്പെട്ട വേദനയിലും മറ്റുളളവരുടെ ജീവന്‍ രക്ഷിക്കാന്‍ കാണിച്ച് സന്മനസ് ഹൃദയത്തില്‍ തൊടുന്നു. കുഞ്ഞിന്‍റെ കുടുംബത്തിന്‍റെ മാനുഷിക നിലപാടുകള്‍ ജീവനുവേണ്ടി പൊരുതുന്നവർക്ക് തിരിച്ചുവരവിന്‍റെ പ്രതീക്ഷ നല്‍കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.


കുടുംബത്തിന്‍റെ ത്യാഗം ജീവന്‍ നല്‍കിയത് മൂന്ന് കുട്ടികള്‍ക്കാണ്. എല്ലാവരോടും നന്ദി, കുഞ്ഞ് വിവാന് ആത്മശാന്തി ലഭിക്കട്ടെ, ഷെയ്ഖ് ഹംദാന്‍ കുറിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.