മുട്ടുകുത്തി നിര്‍ത്തി തുടര്‍ച്ചയായി അടിയും ചവിട്ടും; വിദ്യാര്‍ഥിയോട് അധ്യാപകന്റെ ക്രൂരത

മുട്ടുകുത്തി നിര്‍ത്തി തുടര്‍ച്ചയായി അടിയും ചവിട്ടും;  വിദ്യാര്‍ഥിയോട് അധ്യാപകന്റെ ക്രൂരത

ചെന്നൈ: തമിഴ്‌നാട്ടില്‍ വിദ്യാർത്ഥിയോട് അധ്യാപകന്റെ ക്രൂരത. പ്ലസ് ടു വിദ്യാര്‍ഥിയെ ക്രൂരമായി തല്ലുന്ന അധ്യാപകന്റെ ദൃശ്യങ്ങള്‍ പുറത്ത്. നിലത്ത് മുട്ടുകുത്തി നിര്‍ത്തി ആണ്‍കുട്ടിയെ വടി കൊണ്ട് തല്ലുകയും തുടര്‍ച്ചയായി ചവിട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.



ചിദംബരത്തെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. 12-ാം ക്ലാസ് വിദ്യാര്‍ഥിയെയാണ് അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ക്ലാസില്‍ കൃത്യമായി വരാത്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 500ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളാണിത്.

ക്ലാസിലെ സഹപാഠികളാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രതിഷേധം ഉയരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.