ആമസോണാസ്: ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ വിജയക്കുതിപ്പില്‍ അര്‍ജന്റീന. സൂപ്പര്‍താരം നെയ്മാര്‍ ഗോളടിച്ചും അടിപ്പിച്ചും തിളങ്ങിയ മത്സരത്തില്‍ വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് ബ്രസീല്‍. പെനല്‍റ്റി പാഴാക്കിയ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന തോല്‍പ്പിച്ചത്. കരുത്തരായ യുറഗ്വായെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ബ്രസീലും വീഴ്ത്തി. മറ്റു മത്സരങ്ങളില്‍ ബൊളീവിയ പാരഗ്വായേയും (40), ചിലെ വെനസ്വേലയെയും (30) തോല്‍പ്പിച്ചു. കൊളംബിയ  ഇക്വഡോര്‍ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു.
ബ്രസീലിന്റെ തട്ടകത്തില്‍ നടന്ന ആവേശ പോരാട്ടത്തില്‍ റാഫീഞ്ഞയുടെ ഇരട്ട ഗോളുകളാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്. 18, 58 മിനിറ്റുകളിലായിരുന്നു റാഫീഞ്ഞയുടെ ഗോളുകള്‍. നെയ്മാര്‍ (10), ഗബ്രിയേല്‍ ബാര്‍ബോസ (83) എന്നിവരും ബ്രസീലിനായി ലക്ഷ്യം കണ്ടു. ബ്രസീലിന്റെ ആദ്യ ഗോള്‍ നേടിയ നെയ്മാര്‍, രണ്ടു ഗോളുകള്‍ക്ക് അസിസ്റ്റും നല്‍കി. ലൂയി സ്വാരസിന്റെ (77) വകയാണ് യുറഗ്വായുടെ ആശ്വാസ ഗോള്‍.
പെറുവിനെതിരെ ആദ്യ പകുതിയില്‍ ലൗട്ടാരോ മാര്‍ട്ടിനസ് നേടിയ ഗോളാണ് അര്‍ജന്റീനയ്ക്ക് വിജയത്തുടര്‍ച്ച സമ്മാനിച്ചത്. 43ാം മിനിറ്റില്‍ മൊളീനയുടെ പാസില്‍ നിന്നാണ് മാര്‍ട്ടിനസ് ലക്ഷ്യം കണ്ടത്. എന്നാല്‍ 65ാം മിനിറ്റില്‍ പെറുവിന് ലഭിച്ച പെനല്‍റ്റി വിക്ടര്‍ യോട്ടൂണ്‍ നഷ്ടമാക്കിയത് അര്‍ജന്റീനയ്ക്ക് തുണയായി.
യുറഗ്വായ്ക്കെതിരായ വിജയത്തോടെ 11 കളികളില്‍നിന്ന് 31 പോയിന്റുമായി ബ്രസീല്‍ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇത്രതന്നെ മത്സരങ്ങളില്‍നിന്ന് 25 പോയിന്റുമായി അര്‍ജന്റീനയാണ് രണ്ടാം സ്ഥാനത്ത്. 12 കളികളില്‍നിന്ന് 16 പോയിന്റ് മാത്രമുള്ള യുറഗ്വായ് അഞ്ചാം സ്ഥാനത്താണ്. അര്‍ജന്റീനയോടു തോറ്റ പെറുവാകട്ടെ, 12 കളികളില്‍നിന്ന് 11 പോയിന്റുമായി ഒന്‍പതാം സ്ഥാനത്തുമാണ്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.