കപ്പലിലെ ലഹരി പാര്‍ട്ടി; കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് എന്‍.സി.ബി

കപ്പലിലെ ലഹരി പാര്‍ട്ടി; കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് എന്‍.സി.ബി

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. ആര്യനടക്കമുള്ളവരോട് ബന്ധമുള്ള വിദേശിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്കായി എന്‍.സി.ബി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി.

ജാമ്യാപേക്ഷ വിധി പറയാന്‍ നീട്ടിയ പ്രതികള്‍ ആര്‍തര്‍ റോഡ് ജയിലില്‍ തന്നെ തുടരുകയാണ്. അടുത്ത ബുധനാഴ്ചയാകും ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുക. ആര്യന്‍ സ്ഥിരമായി മയക്കു മരുന്ന് ഉപയോഗിക്കുന്ന ആളാണെന്നതിനു തെളിവുണ്ട്. അന്വേഷണം പ്രാരഭ ഘട്ടത്തിലാണ്. വിദ്യാര്‍ത്ഥികളാണെന്നത് ജാമ്യത്തിനുള്ള പരിഗണന ആകരുതെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.

ഒക്ടോബര്‍ രണ്ടാം തീയതിയാണ് ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ എട്ട് പേര്‍ പിടിയിലായത്. റെയ്ഡില്‍ കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഐ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ പിടികൂടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.