ഇന്ത്യയിൽ പട്ടിണി രൂക്ഷം; പാകിസ്ഥാനെക്കാളും മോശം അവസ്ഥയെന്ന് ജി.എച്ച്.ഐ

ഇന്ത്യയിൽ പട്ടിണി രൂക്ഷം; പാകിസ്ഥാനെക്കാളും മോശം അവസ്ഥയെന്ന് ജി.എച്ച്.ഐ

ന്യൂഡല്‍ഹി: ഇന്ത്യ ആഗോള പട്ടിണി സൂചികയില്‍ (ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ്-ജിഎച്ച്‌ഐ) കൂടുതല്‍ പിന്നിലേക്ക്. പുതിയ സൂചിക പ്രകാരം 116 രാജ്യങ്ങളുടെ പട്ടികയില്‍ 101-ാം സ്ഥാനത്താണ് ഇന്ത്യ.

എന്നാൽ കഴിഞ്ഞ വര്‍ഷം 94ാം സ്ഥാനത്ത് ആയിരുന്നു ഇന്ത്യ. പുതിയ പട്ടികയില്‍ അയല്‍ രാജ്യങ്ങളായ പാകിസ്താനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും നേപ്പാളിനും പിന്നിലാണ് ഇന്ത്യ.

ചൈന, ബ്രസീല്‍, കുവൈത്ത് എന്നിവ ഉള്‍പ്പെടെ പതിനെട്ടു രാജ്യങ്ങളാണ് പട്ടികയില്‍ അഞ്ചില്‍ താഴെ സ്‌കോറുമായി മുന്നിലെത്തിയത്. 101ാം സ്ഥാനത്തുള്ള ഇന്ത്യയുടെ ഗ്ലോബല്‍ ഹങ്കര്‍ ഇന്‍ഡെക്‌സ് സ്‌കോര്‍ 27.5 ആണ്. പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ അയല്‍ രാജ്യങ്ങള്‍ റാങ്കിങ്ങില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ്.

മ്യാന്‍മാര്‍ 71ാം സ്ഥാനത്തും പാകിസ്ഥാന്‍ 92ാം സ്ഥാനത്തുമാണ്. ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവ 76ാമതാണ്. പട്ടികയില്‍ 65ാം സ്ഥാനത്താണ് ശ്രീലങ്ക. അതേസമയം ബുറുണ്ടി, കോമറോസ്, സൗത്ത് സുഡാന്‍, സിറിയ, സൊമാലിയ തുടങ്ങിയവരാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.

ഐറിഷ് സന്നദ്ധ സംഘടനയായ കണ്‍സേണ്‍ വേള്‍ഡ്‌വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹങ്കര്‍ ഹില്‍ഫെയും ചേര്‍ന്നാണ് ജിഎച്ച്‌ഐ തയ്യാറാക്കുന്നത്. പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളര്‍ച്ചാ മുരടിപ്പ് എന്നീ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണിസൂചിക തയ്യാറാക്കുന്നത്.



അതേസമയം ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ പിന്നിൽ പോയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കപിൽ സിബൽ രംഗത്തെത്തി. പട്ടിണി, വിശപ്പ്, ഇന്ത്യയെ ആഗോള ശക്തിയാക്കൽ, നമ്മുടെ ഡിജിറ്റൽ എക്കോണമി അങ്ങനെ ഒരുപാട് കാര്യങ്ങളെ വേരോടെ പിഴുതുകളഞ്ഞതിന് അഭിനന്ദനങ്ങൾ എന്ന് അദ്ദേഹം പരിഹസിച്ചു. '2020ൽ 94, 2021ൽ ഇന്ത്യയുടെ സ്ഥാനം 101. പാകിസ്താനും ബംഗ്ലാദേശിനും നേപ്പാളിനും പിന്നിൽ' - അദ്ദേഹം ട്വീറ്റ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.