ബില്‍ ക്ലിന്റന്‍ ആശുപത്രിയില്‍;ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍

ബില്‍ ക്ലിന്റന്‍ ആശുപത്രിയില്‍;ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍


വാഷിങ്ടണ്‍:ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.കാലിഫോര്‍ണിയ ഇര്‍വിന്‍ മെഡിക്കല്‍ സെന്ററിലെ അത്യാഹിത വിഭാഗത്തിലാണ് ക്ലിന്റനെ പ്രവേശിപ്പിച്ചത്.സുരക്ഷ മുന്‍നിര്‍ത്തിയാണ് ക്ലിന്റനെ ഐ.സി.യുവിലേക്ക് മാറ്റിയതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കോവിഡ് സംബന്ധിച്ച കാരണങ്ങളാലല്ല അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഡോക്ടര്‍ വ്യക്തമാക്കി.മൂത്രാശയത്തില്‍ അണുബാധയുണ്ട്. യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍ രക്തത്തിലേക്കും കലര്‍ന്നതായാണ് സൂചന. വീട്ടുകാരുമായി ക്ലിന്റന്‍ സംസാരിക്കുന്നുണ്ട്. രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം മരുന്നുകളോട് നന്നായി ശരീരം പ്രതികരിക്കുന്നുണ്ട്. എത്രയും വേഗം ക്ലിന്റന് ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അമേരിക്കയുടെ 42 ാമത്തെ പ്രസിഡന്റായി 1993 മുതല്‍ 2001 വരെയാണ് ക്ലിന്റണ്‍ അധികാരത്തിലുണ്ടായിരുന്നത്. 2004ല്‍ ഇദ്ദേഹം ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.