മ്യാന്‍മര്‍ ഭരണകൂടത്തിനെതിരായ ആസിയാന്റെ നിലപാടിനെ പിന്തുണച്ച് അമേരിക്ക

മ്യാന്‍മര്‍ ഭരണകൂടത്തിനെതിരായ ആസിയാന്റെ നിലപാടിനെ പിന്തുണച്ച് അമേരിക്ക


വാഷിംഗ്ടണ്‍: ജനാധിപത്യ വിരുദ്ധ നടപടികളും കടുത്ത മനുഷ്യാവകാശ ലംഘനവും തുടര്‍ന്നു വരുന്ന മ്യാന്‍മര്‍ സൈനിക ഭരണകൂടത്തെ ആസിയാന്‍ സമിതിയില്‍ കയറ്റില്ലെന്ന തീരുമാനത്തിനു പിന്തുണ അറിയ്ച്ച് അമേരിക്ക. മ്യാന്‍മര്‍ മുന്‍ ഭരണാധികാരി ആംഗ് സംഗ് സൂകിയെ സന്ദര്‍ശിക്കാന്‍ ആസിയാന്‍ പ്രതിനിധികളെ അനുവദിക്കില്ലെന്ന ജനറല്‍ മിന്‍ ആംഗ് ഹ്ലയാംഗിന്റെ തീരുമാനത്തിന് പിന്നാലെയാണ് ആസിയാന്‍ കടുത്ത നിലപാട് സ്വീകരിച്ചത്.

ആസിയാന്‍ സമിതിയില്‍ മ്യാന്‍മറിനൊപ്പം ഫിലിപ്പിന്‍സ്, മലേഷ്യ, തായ്ലന്റ്, വിയറ്റ്നാം, ബ്രൂണേയ്, കംബോഡിയ,ഇന്തോനേഷ്യ, ലാവോസ്, സിംഗപ്പൂര്‍ എന്നിങ്ങനെ പത്തു രാജ്യങ്ങളാണുള്ളത്. ആസിയാനും അമേരിക്കയും യൂറോപ്യന്‍ യൂണിയനും കര്‍ശന നിലപാട് സ്വീകരിക്കുമ്പോഴും മ്യാന്‍മര്‍ സൈനിക ഭരണകൂടത്തെ വിമര്‍ശിക്കാന്‍ റഷ്യയും ചൈനയും ഇതു വരെ സന്നദ്ധമായിട്ടില്ല.

മുന്‍ ഭരണകൂടം കൊടും അഴിമതിയാണ് നടത്തിയതെന്നും മ്യാന്‍മറിന്റെ ഔദ്യോഗിക രഹസ്യങ്ങള്‍ സൂ കി വിവിധ രാജ്യങ്ങള്‍ക്ക് കൈമാറിയെന്നുമാണ് സൈനിക മേധാവിയുടെ ആരോപണം. ഫെബ്രുവരി ഒന്നിന് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഭരണ തുടര്‍ച്ചയ്ക്കായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കേയാണ് സൂ കിയേയും മറ്റ് നേതാക്കളേയും വീട്ടു തടങ്കലിലാക്കിയത്്.

ബലപ്രയോഗത്തിലൂടെ അധികാരം പിടിച്ചെടുത്ത മ്യാന്‍മറിലെ ജൂന്റ എന്ന വിളിപ്പേരിലറിയപ്പെടുന്ന സൈനിക ഭരണകൂടത്തിനെതിരെ യൂറോപ്യന്‍ യൂണിയനും അമേരിക്കയ്ക്ക് പിന്നാലെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അഞ്ഞൂറിലേറെ പ്രതിഷേധക്കാരെ കൊന്നൊടുക്കി മ്യാന്‍മര്‍ സൈന്യം നടത്തിയത്. മൂവായിരത്തിലധികം പേര്‍ നിലവില്‍ ജയിലിലാണ്. ക്രൈസ്തവര്‍ക്കെതിരെ പലയിടത്തും ക്രൂരതയുണ്ടായി.പള്ളികള്‍ക്കു നേരെയും ആക്രമണം നടന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.