ദുബായ്: എക്സ്പോ 2020 യുടെ പ്രചാരണത്തിനായി പ്രത്യേകമൊരുക്കിയ വിമാനം ബുർജ് ഖലീഫയ്ക്ക് സമീപം താഴ്ന്ന് പറന്നത് ജനങ്ങള്‍ക്ക് കൗതുകമായി. എമിറേറ്റ്സിന്റെ എ 380 വിമാനമാണ് പ്രത്യേകം രൂപകല്പന ചെയ്ത് താഴ്ന്ന് പറന്നത്.
ഷെയ്ഖ് സയ്യീദ് റോഡിന് സമീപത്തും എക്സ്പോ വേദിക്ക് അരികിലുമായാണ് വിമാനം താഴ്ന്ന് പറന്നത്.ജനങ്ങള്‍ക്ക് ഫോട്ടോയെടുക്കാമെന്നും നേരത്തെ അറിയിച്ചിരുന്നു. സീ യു ദേർ എന്ന് എഴുതിയിരിക്കുന്ന വിമാനം പച്ച, ഓറഞ്ച്, പർപ്പിള്‍, പിങ്ക്, ചുവപ്പ് തുടങ്ങി 11 നിറങ്ങളില്‍ വർണങ്ങള്‍ നിറച്ചാണ് ഒരുങ്ങിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26