ദുബായിൽ 111,000 ലധികം തൊഴിലാളികളെ പങ്കെടുപ്പിച്ച് അന്താരാഷ്ട്ര തൊഴിലാളി ദിനാചരണം നടന്നു

ദുബായിൽ 111,000 ലധികം തൊഴിലാളികളെ പങ്കെടുപ്പിച്ച് അന്താരാഷ്ട്ര തൊഴിലാളി ദിനാചരണം നടന്നു

ദുബായ് :വിവിധ രാജ്യങ്ങളിൽ നിന്നുള്ള 111,000ത്തിലധികം തൊഴിലാളികളെ പങ്കെടുപ്പിച്ച് ദുബായിൽ മെയ് 1 ബുധനാഴ്ച അന്താരാഷ്ട്ര തൊഴിലാളി ദിനാചരണം വിപുലമായ രീതിയിൽ ആഘോഷിച്ചു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ആണ് ചടങ്ങുകൾക്ക് ആഭിമുഖ്യം വഹിച്ചത്.

കായികം, വിനോദം, ബോധവൽക്കരണം, സംസ്കാരം, ആരോഗ്യം എന്നിവ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന പരിപാടികളിൽ 8 കമ്പനികളെ പ്രതിനിധീകരിച്ച് 111,000ത്തിലധികം തൊഴിലാളികൾ പങ്കെടുത്തു. എമിറേറ്റ്സിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിപാടികൾക്ക് ജിഡിആർഎഫ്എ ദുബായ് ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, മേജർ ജനറൽ ഡോ. അലി ബിൻ അജീഫ്, കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്വം നൽകി.

രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെ നീണ്ടുനിന്ന പരിപാടികളിൽ സാംസ്കാരിക പരിപാടികൾ, കായിക മത്സരങ്ങൾ, സമ്മാനദാന ചടങ്ങുകൾ എന്നിവ നടന്നു.. ചടങ്ങിൽ പങ്കെടുത്ത തൊഴിലാളികളെ ആദരിക്കുകയും അവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

"മഹത്തായ മൂല്യങ്ങളും പാരമ്പര്യങ്ങളും സഹിഷ്ണുതയും ഉൾക്കൊള്ളുന്നതാണ് യുഎഇ സമൂഹത്തിന്റെ ഒരു സവിശേഷത. ഈ മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് രാജ്യത്തിന്റെ നേതാക്കൾ പുരോഗതിക്ക് അടിത്തറ പാകിയത്. ഇന്ന് ലോകമെമ്പാടുമുള്ളവർക്ക് മികച്ച ഭാവി നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് യുഎഇ ഒരു പ്രചോദനമായി മാറിയിരിക്കുന്നു. തൊഴിലാളി ദിനം ആഘോഷിക്കുന്നത് ഇമാറത്തിന്റെ വികസനത്തിനും പുരോഗതിക്കും സംഭാവന നൽകുന്ന തൊഴിലാളികളോടുള്ള നമ്മുടെ അഗാധമായ നന്ദിയുടെ പ്രതീകമാണെന്ന് മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ തുടങ്ങിയവർ പ്രായപ്പെട്ടു.തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ലോകത്തിലെ തന്നെ മുന്നണിയിലാണ് യുഎഇ," അദ്ദേഹം കൂട്ടിച്ചേർത്തു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.