ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ദുബായിൽ ഒരുങ്ങുന്നു; രൂപരേഖയ്ക്ക് അംഗീകാരം; ചെലവ് 2.9 ലക്ഷം കോടി രൂപ

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ദുബായിൽ ഒരുങ്ങുന്നു; രൂപരേഖയ്ക്ക് അംഗീകാരം; ചെലവ് 2.9 ലക്ഷം കോടി രൂപ


ദുബായ്: ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിർമിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം. ദുബായ് സ്ഥാപക നേതാവിന്റെ പേരിനോട് ചേർത്ത് അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് എന്ന പേരിൽ അറിയപ്പെടുന്ന പുതിയ വിമാനത്താവളത്തിന്റെ യാത്രാ ടെർമിനലിനായി തയ്യാറാക്കിയ രൂപരേഖയ്ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. ലോകത്തിലെ ഏറ്റവും വലുത് മാത്രമല്ല, ഏറ്റവും മികച്ചതും അത്യാധുനിക സാങ്കേതികവിദ്യയുടെ സേവനം പരമാവധി ഉപയോഗപ്പെടുത്തുന്നതുമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഏകദേശം 35 ബില്യൺ യുഎസ് ഡോളർ ചിലവിൽ (അഥവാ 128 ബില്യൺ ദിർഹം, അല്ലെങ്കിൽ 2.9 ലക്ഷം കോടി രൂപ) ചെലവിലാണ് പുതിയ വിമാനത്താവള പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇത് യാഥാർഥ്യമാവുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം, ഏറ്റവും വലിയ തുറമുഖം തുറമുഖം, ഏറ്റവും വലിയ നഗരകേന്ദ്രം തുടങ്ങിയ സവിശേഷതകൾ ദുബായ്ക്ക് സ്വന്തമാവുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത എക്‌സ് സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം 26 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവുംവലിയ വിമാനത്താവളമായി മാറുമെന്ന് അദേഹം എക്സിൽ കുറിച്ചു. 70 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 400 എയർക്രാഫ്റ്റ് ഗേറ്റുകളും അഞ്ച് സമാന്തരറൺവേകളും പുതിയ വിമാനത്താവളത്തിന്റെ ഭാഗമായി ഒരുക്കും.

നിർമാണം പൂർത്തിയാകുമ്പോൾ ഇതിന് നിലവിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അഞ്ചിരട്ടി വലിപ്പമുണ്ടാകും. വ്യോമയാന മേഖലയിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാണ് പുതിയ വിമാനത്താവളത്തിൽ ഉപയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അൽ മക്തൂം വിമാനത്താവളത്തിന്റെ നിർമാണത്തോടെ ആഗോള വ്യോമയാന മേഖലയുടെ വളർച്ചയിൽ പുതിയ ഘട്ടം തുടങ്ങുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.