ദുബായ്: എക്സ്പോ 2020യില്‍ ഇനി ഒരാഴ്ചക്കാലം ബഹികാശപദ്ധതികളും ചർച്ചകളും നടക്കും. യു.എ.ഇ ബഹിരാകാശ ഏജൻസി, മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെൻറർ എന്നിവയുമായി സഹകരിച്ചാണ് ബഹിരാകാശ വാരാചരണം ഒരുക്കിയത്. വിവിധ പ്രായക്കാർക്ക് അനുയോജ്യമായ പരിപാടികളാണ് 23 വരെ ഒരുക്കിയിരിക്കുന്നത്. വിവിധ വിഷയങ്ങളിലുളള ചർച്ചകളും നടക്കും. ബഹിരാകാശ യാത്രികരായ ഹസ അല്‍ മന്‍സൂരി, നൂറ അല്‍ മത്റൂഷി എന്നിവരുമായി സംവദിക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്.ഇതില്‍ നിരവധി ബഹിരാകാശ ശാസ്ത്രജ്ഞരും വിദഗ്ധരും പങ്കെടുക്കും.
ഇന്ത്യന്‍ പവലിയനിലും ബഹിരാകാശ വാരം
ഇന്ത്യന്‍ പവലിയനില്‍ നടക്കുന്ന പരിപാടികളില്‍ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവൻ സംബന്ധിക്കും. വിർച്വലായാണ് പരിപാടി സംഘടിപ്പിക്കുക. ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളും മുന്നോട്ടുള്ള പ്രയാണവും അവതരിപ്പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26