ഇംഫാല്‍: മണിപ്പൂര്‍ സംഘര്‍ഷത്തിന് നാളെ ഒരാണ്ട്. വാര്‍ഷികത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ അടച്ചിടലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കുക്കി സംഘടന. സദര്‍ ഹില്‍സിലെ കമ്മിറ്റി ഓണ്‍ ട്രൈബല്‍ യൂണിറ്റിയുടേതാണ് നിര്‍ദേശം. സംഘര്‍ഷത്തില്‍ മരിച്ച കുക്കി വിഭാഗത്തില്‍പെട്ടവരെ അനുസ്മരിക്കാനും കാങ്പോക്പി ജില്ലയിലെ ഫൈജാങ് ഗ്രാമത്തിലെ രക്തസാക്ഷികളുടെ സെമിത്തേരിയില്‍ ഒത്തു കൂടാനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെയാണ് അടച്ചിടല്‍. പ്രതിഷേധത്തിന്റെ ഭാഗമായി വീടുകളില്‍ കരിങ്കൊടി ഉയര്‍ത്തും. വൈകുന്നേരം ഏഴ് മുതല്‍ മെഴുകുതിരി കത്തിച്ച് പ്രകടനവും ഉണ്ടാകും. കൊല്ലപ്പെട്ടവര്‍ക്ക് ആദരമായി ഗണ്‍ സല്യൂട്ട് നല്‍കാനും കറുത്ത വസ്ത്രം ധരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. ദേശീയ പാതയോരങ്ങളിലും ബസാര്‍ മേഖലകളിലും മെഴുകുതിരി തെളിയിച്ച് പ്രകടനം നടത്തും.
2023 മെയ് മൂന്നിന് ആരംഭിച്ച കുക്കി-മെയ്തേയ് സംഘടനകളുടെ സംഘര്‍ഷത്തില്‍ ഇരുനൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. 60000 ത്തിലധികം പേര്‍ വീടും വാസസ്ഥലവും നഷ്ടപ്പെട്ട് പലായനം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.