എസ്.ബി.ഐയില്‍ 2056 പ്രൊബേഷണറി ഓഫീസര്‍ ഒഴിവ്; ഒക്ടോബർ 25 വരെ അപേക്ഷിക്കാം

എസ്.ബി.ഐയില്‍ 2056 പ്രൊബേഷണറി ഓഫീസര്‍ ഒഴിവ്;  ഒക്ടോബർ 25 വരെ അപേക്ഷിക്കാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) യിൽ 2056 പ്രൊബേഷണറി ഓഫീസർ (പി.ഒ.) ഒഴിവ്. റെഗുലർ 2000 ഒഴിവും ബാക്ലോഗായി 56 ഒഴിവുമാണ് റിപ്പോർട്ടുചെയ്തിരിക്കുന്നത്.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. അവസാനവർഷ/അവസാന സെമസ്റ്റർ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. അഭിമുഖസമയത്ത് ഇവർ പാസ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

പ്രായം: 2130 വയസ്സ്. 01.04.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 02.04.1991നും 01.04.2000നും ഇടയിൽ ജനിച്ചവരാകണം (രണ്ടു തീയതികളും ഉൾപ്പെടെ). എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി. (നോൺ ക്രീമിലെയർ) വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് 10 വർഷമാണ് വയസ്സിളവ്.

അപേക്ഷാഫീസ്: 750 രൂപ. എസ്.സി./എസ്.ടി./ഭിന്നശേഷിക്കാർക്ക് ഫീസില്ല. ശമ്പളം: 36,000 - 63,840 രൂപ
അപേക്ഷ : വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.sbi.co.inകാണുക. അവസാന തീയതി: ഒക്ടോബർ 25.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.