ഇന്തോനേഷ്യയില്‍ ഭൂകമ്പം; മൂന്ന് മരണം

ഇന്തോനേഷ്യയില്‍ ഭൂകമ്പം; മൂന്ന് മരണം

ബാലി: ഇന്തോനേഷ്യയിലെ ബാലി ദ്വീപിലുണ്ടായ ഭൂകമ്പത്തില്‍ മൂന്ന് മരണം. ഇന്ന് പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.8 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം ദ്വീപ് ടൂറിസത്തിനായി തുറന്നു കൊടുത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഭൂകമ്പം.

തുറമുഖ നഗരമായ ബാലിയില്‍ നിന്നും 62 കിലോമീറ്റര്‍ വടക്കുകിഴക്കായി 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതായി യു.എസ് ജിയോളജിക്കല്‍ സര്‍വേ ഏജന്‍സി അറിയിച്ചു. 4.3 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലവുമുണ്ടായതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നാശനഷ്ടങ്ങളെക്കുറിച്ചും ജീവഹാനിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് ദ്വീപിലെ സെര്‍ച്ച് ആന്‍ഡ് റസ്‌ക്യൂ ഉദ്യോഗസ്ഥന്‍ ജീഡ് ധര്‍മദ പറഞ്ഞു. ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് പേര്‍ മരിക്കുകയും മൂന്ന് ഗ്രാമങ്ങള്‍ ഒറ്റപ്പെടുകയും ചെയ്തു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപത്തുള്ള കരങ്കസം ജില്ലയില്‍ വീടുകളും ക്ഷേത്രങ്ങളും തകര്‍ന്നു. ഇവിടെ വീടിന്റെ അവശിഷ്ടങ്ങള്‍ വീണ് മൂന്ന് വയസുകാരി മരിച്ചു. കോവിഡ് പ്രതിസന്ധി ഒഴിഞ്ഞതിനെ തുടര്‍ന്ന്, ഒന്നര വര്‍ഷത്തിന് ശേഷം കഴിഞ്ഞ വ്യാഴാഴ്ചയാണ് ബാലി അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്. ഭൂകമ്പങ്ങള്‍ സ്ഥിരമായ ഇന്തോനേഷ്യയില്‍ കഴിഞ്ഞ ജനുവരിയിലുണ്ടായ ഭൂകമ്പത്തില്‍ 105 പേര്‍ മരിക്കുകയും 6500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.