സമ്പദ്‌വ്യവസ്ഥ, വിദേശവ്യാപാരം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ഷാങ്ങ്ഹായ് കോർപ്പറേഷൻ അംഗ രാഷ്ട്രങ്ങളിലെ മന്ത്രിമാരുടെ യോഗത്തിന് ഇന്ത്യ ആതിഥ്യം വഹിച്ചു.
ഷാങ്ഹായ് സഹകരണ സംഘടന അംഗരാഷ്ട്രങ്ങളിൽ, വിദേശവ്യാപാരം-സമ്പദ്‌വ്യവസ്ഥ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെ പത്തൊമ്പതാം യോഗത്തിന് ഇന്ത്യ ഇന്ന് ആതിഥ്യം വഹിച്ചു. കോവിഡ് 19 നെ തുടർന്ന് നിലവിലുള്ള പ്രതിസന്ധികൾ തങ്ങളുടെ സാമ്പത്തിക ശക്തി വർദ്ധിപ്പിക്കാനും, മേഖലയിലെ വ്യാപാര-നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്ന കൂടുതൽ പങ്കാളിത്തങ്ങൾ രൂപീകരിക്കാനും അംഗരാഷ്ട്രങ്ങൾക്കുള്ള ആഹ്വാനമാണ് എന്ന് യോഗത്തെ അഭിസംബോധന ചെയ്യവേ വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ അഭിപ്രായപ്പെട്ടു.
വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ചുമതലവഹിക്കുന്ന സഹമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരിയും ചടങ്ങിൽ സംസാരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.