നെടുമ്പാശേരിയില്‍ കൊക്കെയ്ന്‍ പിടികൂടിയ സംഭവം: പ്രധാന കണ്ണിയായ വിദേശ വനിത ഒമ്പത് മാസമായി ഇന്ത്യയില്‍

നെടുമ്പാശേരിയില്‍ കൊക്കെയ്ന്‍ പിടികൂടിയ സംഭവം: പ്രധാന കണ്ണിയായ വിദേശ വനിത ഒമ്പത് മാസമായി ഇന്ത്യയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കൊക്കെയ്ന്‍ പിടികൂടിയ സംഭവത്തിലെ പ്രധാന കണ്ണി വിദേശ വനിതയെന്ന് അന്വേഷണ സംഘം. ഹോട്ടലില്‍ നിന്നും പിടികൂടിയ സീവി ഒഡോത്തി ജൂലിയറ്റിന്റെ കേരളത്തിലെ വേരുകള്‍ തേടുകയാണ് പൊലീസ്. ജൂലിയറ്റ് ഒന്‍പത് മാസമായി ഒമ്പത് മാസമായി ഇന്ത്യയില്‍ ഉണ്ട്. ശനിയാഴ്ച ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ദോഹയില്‍ എത്തിയ ഐവറി കോസ്റ്റ് സ്വദേശിനി കാനേം സിംപേ (21)യെ പൊലീസ് പിടികൂടിയിരുന്നു. ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് കൊക്കെയ്ന്‍ പിടികൂടിയത്.

ഓഡോത്തിയുടെ നിര്‍ദേശപ്രകാരമാണ് കാനെ സിംപെ മയക്കു മരുന്നുമായി എത്തിയത്. കൊക്കെയ്‌ന് അഞ്ചരക്കോടി രൂപ വില മതിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഐവറികോസ്റ്റില്‍ നിന്നെത്തിയ യുവതിയില്‍ നിന്നാണ് 534 ഗ്രാം കൊക്കെയ്ന്‍ പിടികൂടിയത്. ലാഗോസില്‍ നിന്ന് ദോഹ വഴിയാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്.

ലഹരി മരുന്ന് കണ്ടെത്തിയതോടെ ഇവരെക്കൊണ്ട് ജൂലിയറ്റിനെ വിളിച്ചു വരുത്തിയാണ് ഡിആര്‍ഐ അധികൃതര്‍ അറസ്റ്റ് ചെയ്തത്. 20 ലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ കൊച്ചിയില്‍ നിന്ന് വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് കാനേ സിംപേയെ ജൂലിയറ്റ് വിളിച്ചു വരുത്തിയത്. ഇത്തരത്തില്‍ മുന്‍പും ഇവര്‍ യുവതികളെ ഉപയോഗപ്പെടുത്തി ലഹരി മരുന്ന് എത്തിച്ചിരിക്കാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.