വത്തിക്കാന്‍ സിറ്റി: നോര്‍വേ, അഫ്ഗാനിസ്ഥാന്‍, യു.കെ എന്നിവിടങ്ങളില്‍ കഴിഞ്ഞയാഴ്ച നടന്ന ഭീകരാക്രമണങ്ങളില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് അഗാധ ദുഃഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. അക്രമത്തിന്റെ പാത ഉപേക്ഷിക്കണമെന്ന് മാര്‍പാപ്പ കുറ്റവാളികളോട് അഭ്യര്‍ത്ഥിച്ചു.'അക്രമം എല്ലായ്‌പ്പോഴും എല്ലാവരുടെയും തോല്‍വിയാണ്;കൂടുതല്‍ അക്രമത്തിന് അത് ഇടയാക്കുകയും ചെയ്യും.'
കിഴക്കന്‍ ലണ്ടനിലെ ലീ ഓണ്‍ സീയിലുള്ള ബെല്‍ഫെയര്‍സ് മെത്തഡിസ്റ്റ് പള്ളിയില്‍ വോട്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തവെ ബ്രിട്ടീഷ് എം.പിയായ ഡേവിഡ് അമേസ് കുത്തേറ്റ് മരിച്ചതും നോര്‍വേയില്‍ അക്രമി അഞ്ച് പേരെ അമ്പെയ്ത് കൊലപ്പെടുത്തിയതും അഫ്ഗാനിസ്ഥാനിലെ കാണ്‍ഡഹാറില്‍ ഷിയാ മസ്ജിദിലുണ്ടായ സ്ഫാടനത്തില്‍ 65 ല്‍ ഏറെ പേര്‍ കൊല്ലപ്പെട്ടതുമായ സംഭവങ്ങളിലാണ്് മാര്‍പാപ്പ അതീവ ദുഃഖവും ഉത്ക്കണ്ഠയും രേഖപ്പെടുത്തിയത്.
1930 കളില്‍ സ്‌പെയിനില്‍ നടന്ന അക്രമാസക്തമായ മതപീഡനത്തിനിടയില്‍ വിശ്വാസ സംരക്ഷണത്തിനായി മരണം വരിച്ച ഫാ. ജുവാന്‍ എലിയാസ് മദീനയും മറ്റ് 126 രക്തസാക്ഷികളും വാഴ്ത്തപ്പെട്ടവരായി ഉയര്‍ത്തപ്പെടുന്ന സന്ദര്‍ഭത്തില്‍ അവരുടെ അതുല്യ ജീവിത സാക്ഷ്യം ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്ക് ധൈര്യപൂര്‍വം സുവിശേഷത്തിന് സാക്ഷ്യം വഹിക്കാനുള്ള ശക്തി ലഭിക്കാന്‍ ഈ രക്തസാക്ഷികളുടെ വിശ്വസ്തത ഇടയാക്കട്ടെ-മാര്‍പാപ്പ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.