എക്സ്പോയിലെത്തിയത് ഏഴുലക്ഷത്തിലധികം പേർ

എക്സ്പോയിലെത്തിയത് ഏഴുലക്ഷത്തിലധികം പേർ

ദുബായ്: ഒക്ടോബർ ഒന്നിന് ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോള്‍ എക്സ്പോ ട്വന്‍ടി ട്വന്‍ടി സന്ദ‍ർശിച്ചത് ഏഴുലക്ഷത്തിലധികം പേർ. ഒക്ടോബർ 1 മുതല്‍ 17 വരെ 771,477 ടിക്കറ്റെടുത്ത സന്ദർശനങ്ങളാണ് രേഖപ്പെടുത്തിയത്. പ്രതിദിന വാ‍ർത്താ സമ്മേളത്തിനാണ് അധികൃത‍ർ ഇക്കാര്യം വ്യക്തമാക്കിയത്.

181 രാജ്യങ്ങളില്‍ നിന്നുളളവർ ഇതുവരെ എക്സ്പോയിലെത്തി. ഓരോ ദിവസവും സന്ദ‍ർശകരുടെ എണ്ണത്തില്‍ വർദ്ധനവുണ്ടാകുന്നുണ്ട്. ആദ്യ ആഴ്ചയെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തില്‍ 12 ശതമാനം വർദ്ധനവാണ് ഈയാഴ്ച രേഖപ്പെടുത്തിയത്. സന്ദ‍ർശനത്തിനെത്തിയ പകുതിയിലധികം പേരും സീസണ്‍ പാസ് കൈവശമുളളവരാണ്.ഒരുലക്ഷത്തിലധികം പേർ രണ്ട് തവണയെങ്കിലും എക്സ്പോയിലെത്തിയെന്നും അധികൃതർ പറഞ്ഞു. 35000 പേർ മൂന്നുതവണയെത്തിയവരാണ്. അതേസമയം വി‍ർച്വലായി എക്സ്പോ ആസ്വദിച്ചത് 9.3 ദശലക്ഷം പേരാണെന്നും അധികൃതർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.