യു.എസ് യാത്രാവിലക്ക് നീക്കുന്നു;വാക്‌സിനേഷന്‍ രണ്ടു ഡോസെടുത്ത വിദേശികള്‍ക്ക് നവംബര്‍ എട്ടു മുതല്‍ പ്രവേശനം

 യു.എസ് യാത്രാവിലക്ക് നീക്കുന്നു;വാക്‌സിനേഷന്‍ രണ്ടു ഡോസെടുത്ത വിദേശികള്‍ക്ക് നവംബര്‍ എട്ടു മുതല്‍ പ്രവേശനം

വാഷിങ്ടണ്‍: കോവിഡ് വ്യാപകമായതോടെ വിദേശത്തുനിന്നുള്ള യാത്രികര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അമേരിക്ക പിന്‍വലിക്കുന്നു. കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ച 33 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വ്യോമ-കര-നാവിക മാര്‍ഗങ്ങളിലൂടെ പ്രവേശിക്കാനുള്ള അനുമതി നവംബര്‍ എട്ടു മുതല്‍ പ്രാബല്യത്തില്‍ വരും. യാത്ര തുടങ്ങുന്നതിന്് 72 മണിക്കൂറിനുള്ളില്‍ എടുത്ത ടെസ്റ്റിലെ നെഗറ്റീവ് റിസല്‍ട്ടും ആവശ്യമാണ്.

കഴിഞ്ഞ വര്‍ഷം ആദ്യം മുതല്‍ ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങള്‍ക്കാണ് ഇതോടെ അന്ത്യമാകുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. പുതിയ നിയമങ്ങള്‍ 26 യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടാതെ യുകെ, ബ്രസീല്‍, ചൈന, ഇന്ത്യ, ഇറാന്‍, അയര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവയ്ക്കും ബാധകമായിരിക്കും;ക്വാറന്റൈന്‍ ആവശ്യമില്ല.

സന്ദര്‍ശനത്തിന്റെ സ്വഭാവം എന്തുതന്നെ ആണെങ്കിലും കരമാര്‍ഗം അമേരിക്കയില്‍ പ്രവേശിക്കണമെങ്കില്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണം.യാത്രാവിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട നയത്തിന്റെ രൂപരേഖ കഴിഞ്ഞ മാസമാണ് തയ്യാറാക്കിയത്. ഇതനുസരിച്ചാണ് വിമാനയാത്രികര്‍, യാത്രയുടെ മൂന്നു ദിവസം മുന്‍പ് കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധന. സമ്പര്‍ക്ക ഉറവിടം കണ്ടെത്താനുള്ള സംവിധാനം വിമാനക്കമ്പനികള്‍ ഏര്‍പ്പെടുത്തേണ്ടതുമുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.