ദിവസവും രണ്ടു നേരം യാത്രാ നിരക്ക് പകുതിയാക്കി കുറച്ച് കൊച്ചി മെട്രോ; ഇളവ് നാളെ മുതല്‍

ദിവസവും രണ്ടു നേരം യാത്രാ നിരക്ക് പകുതിയാക്കി കുറച്ച് കൊച്ചി മെട്രോ; ഇളവ് നാളെ മുതല്‍

കൊച്ചി:  ദിവസവും രണ്ടു നേരം യാത്രാ നിരക്ക് പകുതിയാക്കി കുറച്ച് കൊച്ചി മെട്രോ. നിരക്ക് കുറയ്ക്കണമെന്ന യാത്രക്കാരുടെ അഭിപ്രായം പരിഗണിച്ചാണ് തീരുമാനം. അതിന്റെ ഭാഗമായി കൊച്ചി മെട്രോയില്‍ നാളെ മുതല്‍ ഫ്‌ലെക്‌സി ഫെയര്‍ സംവിധാനം നടപ്പാക്കാന്‍ തീരുമാനം.

ഫ്‌ലെക്‌സി ഫെയര്‍ സിസ്റ്റത്തില്‍, തിരക്ക് കുറഞ്ഞ സമയങ്ങളില്‍ രാവിലെ ആറ് മുതല്‍ എട്ടു വരെയും രാത്രി എട്ടു മുതല്‍ മുതല്‍ പത്തരവരെയും എല്ലാ യാത്രക്കാര്‍ക്കും യാത്ര നിരക്കിന്റെ പകുതി മാത്രം മതിയാകും.

കൊച്ചി 1 കാര്‍ഡ് ഉടമകള്‍ക്കും (ട്രിപ്പ് പാസ്) അവരുടെ കാര്‍ഡിലെ തുകയിലെ വ്യത്യാസത്തിന്റെ ക്യാഷ് ബാക്ക് ലഭിക്കും. ക്യുആര്‍ ടിക്കറ്റുകള്‍, കൊച്ചി 1 കാര്‍ഡ്, കൊച്ചി 1 കാര്‍ഡ് ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച്‌ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഈ പ്രയോജനം ലഭിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.