ഊശാന്താടി (നർമഭാവന-5)

ഊശാന്താടി (നർമഭാവന-5)

കുട്ടപ്പായി, തന്റെ നേരേ കൈചൂണ്ടി..!!!
കല്ലിന്മേൽ, മൂർച്ചകൂട്ടൽ തുടരുന്നു..!
സൂഷ്മതയോടെ കത്തി മടക്കി അയാൾ
സഞ്ചിയിലാക്കി..! കണ്ണും കണ്ണും ഉടക്കി.!
ഓമനിച്ചെന്നും, എണ്ണയിട്ടു വളർത്തിയ
തന്റെ ഊശാന്താടി, ക്ഷുരകൻ
റാഞ്ചുവാനുള്ള സാദ്ധ്യതയേറി..!
കണ്ണിൽ ഇരുട്ടു കയറി!!
മരത്തലക്കുള്ളിൽ, തേനീച്ചക്കൂട്ടിലേ....,
നിർത്താത്ത ആരവാരം..!!
ഒരുവിധത്തിൽ, അപ്പുണ്ണി വീട്ടിലെത്തി!!
ചായയും ദോശയും മൈനക്ക് കൈമാറി!!
കിളിക്കൂട്ടിൽ..സമാധാനം പുനസ്ഥാപിച്ചു!
മുക്കൂറിൽ, `വദനാലങ്കാരം' വിവാദമായി!
ചാരുകസേരയിലേക്കവൻ ചരിഞ്ഞിരുന്നു!
താടിമീശയുടെ സൽപ്പേര്.., ചെങ്ങരൂർ
ചിറയിലേ കുഞ്ഞോളങ്ങളോടൊത്ത്..
ഒഴുകുന്നു...!! അലക്ഷ്യമായി ഓളങ്ങൾ,
ചെങ്ങരൂർ ചിറയുടെ തീരങ്ങളേ തലോടുന്നു..!
തിരുവല്ലായിലേക്കുള്ള ആദ്യത്തേ വാഹനം
കാഹളമൂതിക്കൊണ്ട് കടന്നുപോയി...!!!

കേശാലങ്കാരം കുടുമയായി അവതരിച്ചു.!!!
ക്ഷുരകർ, മൊത്തമായും ചില്ലറയായും,
പ്രതികരിച്ചു.."പ്രീയമുള്ള നാട്ടുകാരേ, ഇന്നാട്ടിലേ ...
ക്ഷുരകർ മൊത്തമായും പട്ടിണിയിലാണ്!
നിശ്ചിതാംശത്തിൽ.., കുടുമിയും താടിയും
മുറിച്ചുതരാൻ, വീടുവീടാന്തരം കയറുവാൻ,
പഞ്ചായത്ത് അനുവദിച്ചിരിക്കുന്നു.....!!
സാക്ഷ്യപത്രങ്ങളോടെ.., എത്രയുംവേഗം
ഉത്ഘാടനം ഉണ്ടാകും. ദയവായി വീട്ടിലെ
ചാവാലിപ്പട്ടികളേ ബന്ധിച്ചിടണം..!
പ്രീയമുള്ള.., ഹൃദയത്തിൽ അലിവുള്ള
`മുക്കൂർവാസികളേ', കനിയണേ..!!
അരച്ചാൺ വയറുകൾ കോപിക്കാതരിപ്പാൻ,
അന്ത്യമില്ലാതെ അറിയിപ്പ് തുടർന്നൂ...!!
ഒരു പുതിയ അറിയിപ്പു വന്നു......
`തിങ്കളാഴ്ച നല്ല ദിവസ്സം. കാശില്ലെങ്കിൽ..,
കപ്പയും,കാച്ചിലും,കണ്ണൻചേമ്പും,മുളകും
വേതനമായി സ്വീകരിക്കും. കഞ്ഞിവെള്ളം
കളയാതിരിക്കുവാൻ ഓർമ്മിപ്പിക്കുന്നു..'!

അപ്പുണ്ണിയെ നാട്ടുകാർ ആദരവോടെ,
`അപ്പൂസ്സൂട്ടീ'യെന്നും വിളിപേരിട്ടു..!
ഒന്നിനും പരിഭവമില്ലാത്ത... ചായപോലും
ചവച്ചരച്ച് വിഴുങ്ങുന്ന അപ്പുണ്ണിക്കുഞ്ഞ്!
ചാക്കുകൾ ശിരസ്സാവഹിച്ചുംകൊണ്ട്....,
കുട്ടികൾ അകമ്പടി സേവിച്ചു!
ചിലകുടിലിൽനിന്നും സ്ത്രീകൾ, കുട്ടയും
ചാക്കും തലയിലേന്തി, കൂടെക്കൂടി....!!!
കവലയിലെ സംപ്രേഷണം തുടരുന്നു..!
ആകപ്പാടെ മുക്കൂറിൽ..ഒരു ഉത്സവത്തിന്റെ
അന്തരീക്ഷം അരങ്ങേറി. ചെങ്ങരൂർ
മുതൽ മുക്കൂർവരെ 144 നിരോധനാജ്ഞ'
പ്രഖ്യാപിപ്പിക്കുവാൻ പഞ്ചായത്തധികൃതർ
ശ്രമിച്ചു.! ജില്ലാഭരണകൂടം,
അവരെ കോമാളിയാക്കി.
കോവിഡിനിടയിൽ പുട്ടുകച്ചവടം!
മൂപ്പരും ഭാര്യേം, കുശിനിഭാഗത്തൂടെ, മേലേമേട്ടൂരെ
അപ്പൂസ്സിന്റെ തറവാടിന്റെ മുറ്റത്തെത്തി!
കൂട്ടിൽ മൈന ബഹളംകൂട്ടി!
എന്തും സംഭവിക്കാം...!!


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.