ന്യുഡല്‍ഹി: ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവുകള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി തടഞ്ഞു. സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ തെളിവുകള്‍ പരിശോധിക്കാന്‍ വിചാരണ കോടതിക്ക് അനുമതി നല്‍കിയ കേരള ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇഡി ഡെപ്യുട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സ്റ്റേ. കേസ് വിശദമായ വാദം കേള്‍ക്കാനായി സുപ്രീംകോടതി മാറ്റിവച്ചു. ജനുവരി മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് മേല്‍ ഇ.ഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തില്‍ തെളിവുകള്‍ പരിശോധിക്കാന്‍ വിചാരണ കോടതിയെ കേരള ഹൈക്കോടതി അനുവദിച്ചിരുന്നു. ഇതു ചോദ്യം ചെയ്താണ് ഇഡി ഡയറക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
സ്വര്‍ണക്കള്ളക്കടത്തിന് പിന്നിലെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്ന ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ തെളിവുകള്‍ പരിശോധിക്കാന്‍ വിചാരണ കോടതിക്ക് അനുമതി നല്‍കിയ വിധി ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. ജസ്റ്റിസ് എ.എം.ഖാന്‍വീല്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രതികളായ സന്ദീപ് നായര്‍, സ്വപ്ന സുരേഷ് എന്നിവര്‍ക്കുമേല്‍ ഇ.ഡി സമ്മര്‍ദ്ദം ചെലുത്തി എന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് അനുസരിച്ച് കേരള ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ ഈ അന്വേഷണം ഹൈക്കോടതി പിന്നീട് റദ്ദാക്കിയെങ്കിലും തെളിവുകള്‍ വിചാരണ കോടതിക്ക് പരിശോധിക്കാമെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.