ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗവും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ഡേവിസ് അമെസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമെന്ന് പ്രോസിക്യൂട്ടര്‍. അറസ്റ്റിലായ അലി ഹര്‍ബി അലിക്ക് ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുണ്ടെന്നാണ് പ്രോസിക്യൂട്ടര്‍ ജെയിംസ് കേബിള്‍ കോടതിയെ അറിയിച്ചത്. എം.പിയെ കൊലപ്പെടുത്താന്‍ ഏതാനും വര്‍ഷം മുമ്പേ അലി ആസൂത്രണം നടത്തിയതായും വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ നടന്ന ഹിയറിങ്ങിനിടെ പ്രോസിക്യൂട്ടര്‍ അറിയിച്ചു.
വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ ഭീകര സംഘടനയില്‍ ആകൃഷ്ടനായ ഹര്‍ബിക്കെതിരെ ഭീകരവാദക്കുറ്റം ചുമത്തിയാണ് ബ്രിട്ടീഷ് പോലീസ് കേസെടുത്തത്. സംഭവം ഭീകരാക്രമണമാണെന്ന് പോലീസ് നേരത്തേ അറിയിച്ചിരുന്നു. എം.പിയെ കാണാന്‍ അവസരം തേടി പ്രതി നേരത്തേ അദ്ദേഹത്തിന്റെ ഓഫിസുമായി പതിവായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. സോമാലി വംശജനായ ബ്രിട്ടീഷ് പൗരനാണ് അലി ഹര്‍ബി. അലിയുടെ പിതാവ് ഹര്‍ബി അലി കുല്ലാനെ സോമാലിയന്‍ മുന്‍ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്നു. ഇവരുടെ കുടുംബം ബ്രിട്ടനിലേക്കു കുടിയേറിയതാണ്. കൊലപാതകത്തിന് മറ്റാരെങ്കിലും അലിയെ സഹായിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വെള്ളിയാഴ്ച ജനസമ്പര്‍ക്ക പരിപാടിക്കിടെയാണ് കണ്‍സര്‍വേറ്റീവ് എം.പിയായ ഡേവിഡ് അമെസിനു കുത്തേറ്റത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.