കുരിശു യുദ്ധത്തിന്റെ ചുമതലക്കാരനായിരുന്ന വിശുദ്ധ ജോണ്‍ കാപ്പിസ്ട്രാനൊ

കുരിശു യുദ്ധത്തിന്റെ ചുമതലക്കാരനായിരുന്ന വിശുദ്ധ ജോണ്‍ കാപ്പിസ്ട്രാനൊ

അനുദിന വിശുദ്ധര്‍ - ഒക്ടോബര്‍ 23

ഫ്രാന്‍സിസ്‌ക്കന്‍ സഭാ നവോത്ഥാന സമൂഹത്തിന് രൂപം കൊടുത്ത വിശുദ്ധ ജോണ്‍ കാപ്പിസ്ട്രാനൊ 386 ല്‍ ഇറ്റലിയിലെ അബ്രോസി പ്രാവശ്യയിലാണ് ജനിച്ചത്. ഒരു ജര്‍മ്മന്‍ പ്രഭുവായിരുന്ന പിതാവ്, ജോണിന്റെ ബാല്യത്തില്‍ത്തന്നെ മരണപ്പെട്ടു. പിന്നീട് അദ്ദേഹം ഒരു നിയമജ്ഞന്‍ ആകുകയും പെറൂജിയയിലെ ഗവര്‍ണറാവുകയും ചെയ്തു.

1416 യില്‍ പെറൂജിയായും മാലാടെസ്റ്റയും തമ്മില്‍ യുദ്ധം തുടങ്ങിയ സാഹചര്യത്തില്‍ ജോണ്‍ കാപ്പിസ്ട്രാനൊ സമാധാന സ്ഥാപനത്തിനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ തുടങ്ങി. എന്നാല്‍ എതിരാളികള്‍ അദ്ദേഹത്തെ യുദ്ധകുറ്റവാളിയായി തടവിലാക്കി. തന്റെ ജീവിത പങ്കാളിയുടെ മരണത്തോടെ ഫ്രിയാര്‍ മൈനര്‍ സഭയില്‍ ചേരുകയും അനുതാപപൂര്‍ണമായ ജീവിവിതം നയിക്കുകയും ചെയ്തു.

ലോകത്ത് ആത്മാക്കളുടെ രക്ഷക്കായി അദ്ധ്വാനിക്കുവാന്‍ തയ്യാറായ വ്യക്തികളുടെ കുറവ് അനുഭവപ്പെട്ടിരുന്ന ആ കാലത്ത് അദ്ദേഹം വിശുദ്ധ ബെര്‍ണാര്‍ഡിന്റെ ശിഷ്യനാവുകയും 1420 യില്‍ തന്റെ തന്നെ സുവിശേഷ വേലകള്‍ ആരംഭിക്കുകയും ചെയ്തു.

വളരെ അധികം ആളുകള്‍ കറുത്ത മഹാമാരി എന്ന രോഗത്താല്‍ മരണപ്പെടുകയും സഭയില്‍ അഭിപ്രായ ഭിന്നതകള്‍ ഉടലെടുക്കുകയും ചെയ്യ്തിരുന്ന സാഹചര്യത്തില്‍ ഒരു വൈദികന്‍ എന്ന നിലയില്‍ പതിനായിരകണക്കിന് ആളുകളിലേക്ക് ദൈവ വചനം പകര്‍ന്നു കൊടുക്കുവാന്‍ അദ്ദേഹം പരിശ്രമിച്ചു. ഇറ്റലി, ജര്‍മ്മനി, ബൊഹേമിയ, ഓസ്ട്രിയ, ഹംഗറി, പോളണ്ട്, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ സഞ്ചരിച്ച് അനേകം രോഗികളെ കുരിശടയാളം വഴി സുഖപ്പെടുത്തിയതായി പറയപ്പെടുന്നു.

കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പതനത്തിനു ശേഷം അദ്ദേഹം തുര്‍ക്കിയ മുസ്ലീങ്ങള്‍ക്കെതിരായി കുരിശു യുദ്ധത്തിന് വേണ്ടി വാദിച്ചു. എഴുപതാം വയസില്‍ കാലിസ്റ്റസ് രണ്ടാമന്‍ മാര്‍പാപ്പ ജോണിനെ കുരിശു യുദ്ധത്തിന്റെ ചുമതല ഏല്‍പ്പിച്ചതിനെ തുടര്‍ന്ന് 70,000 ത്തോളം വരുന്ന ക്രിസ്ത്യന്‍ പടയാളികളെയും നയിച്ച് യുദ്ധത്തിനായി ഇറങ്ങി തിരിച്ചു.

മുസ്ലീങ്ങളുടെ ആധിപത്യത്തില്‍ നിന്നും യൂറോപ്പിനെ രക്ഷിക്കുവാന്‍ അദ്ദേഹത്തിന്റെ സൈന്യത്തിന് കഴിഞ്ഞു. 1456 ല്‍ ബെല്‍ഗ്രേഡില്‍ വച്ച് നടന്ന മഹാ യുദ്ധത്തില്‍ വിജയിച്ചുവെങ്കിലും കുറച്ചു നാളുകള്‍ക്കു ശേഷം യുദ്ധ ഭൂമിയില്‍ വെച്ച് അദ്ദേഹം മരണപ്പെട്ടു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ടസ്‌കനിലെ അല്ലൂസിയോ

2. ടൂള്‍ ബിഷപ്പായിരുന്ന അമോ

3. സെബാസ്റ്റയിലെ ബെനഡിക്ട്.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.