തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ-എയ്‌ഡഡ് കോളേജുകളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ നടത്തുന്നതിനെതിരെ നടപടിയുമായി സർക്കാർ. സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങൾ നടത്തുന്നതും ട്യൂഷൻ എടുക്കുന്നതും നിയമ ലംഘനമാണെന്ന് സർക്കാർ നിർദ്ദേശം നൽകി. ഇതിനെതിരെ കർശന നടപടി സ്വീകരിക്കാനും സർക്കാർ നിർദ്ദേശം നൽകി.
കോളജ് അധ്യാപകർ നടത്തുന്ന ട്യൂഷൻ സ്ഥാപനങ്ങൾക്കെതിരെ വ്യാപക പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടികൾ സ്വീകരിച്ചത്. ഇത്തരം നിയമവിരുദ്ധ പ്രവണതകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം നൽകി.
സ്വകാര്യ ട്യൂഷൻ ഉൾപ്പെടെയുള്ള നിയമവിരുദ്ധ നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽമാർ അധ്യാപകരെ അറിയിക്കണം. അതേസമയം കോളേജിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ ഏർപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ച് റിപ്പോർട്ട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് സമർപ്പിക്കണമെന്നും നിർദ്ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.