​​ബ്രസീലി​യ​ന്‍​ ​ഫുട്ബോൾ ​ഇ​തി​ഹാ​സം പെ​ലെ​ എൺപത്തിയൊന്നിന്റെ നിറവിൽ

​​ബ്രസീലി​യ​ന്‍​ ​ഫുട്ബോൾ ​ഇ​തി​ഹാ​സം പെ​ലെ​ എൺപത്തിയൊന്നിന്റെ നിറവിൽ

 ബ്രസീലി​യ​ന്‍​ ഫുട്ബോൾ മാന്ത്രികൻ സാക്ഷാ​ല്‍ പെലെയ്ക്ക് ഇന്ന് 81-ാം പിറന്നാൾ. ഭൂപടങ്ങളും അതിർത്തികളും മായ്ച്ച് ലോകജനത നെഞ്ചിലേറ്റിയ ഇതിഹാസതാരമാണ് പെലെ.

1940​ ​ഒ​ക്ടോ​ബ​ര്‍​ 23​ ബ്രസീലിലെ ട്രെസ് കൊറാക്കോസിലായിരുന്നു പെ​ലെ​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​എ​ഡ്സ​ണ്‍​ ​അ​രാ​ഞ്ച​സ്‌​ ​ഡോ​ ​നാ​സി​മെ​ന്റോ​യു​ടെ​ ​ജ​ന​നം. ഫ്ളുമിനെൻസ് ക്ലബ്ബിന്റെ ഫുട്ബോൾ താരമായിരുന്ന ഡോൺഡീന്യോയുടെയും സെലസ്റ്റി അരാന്റസിന്റെയും പൊന്നുമോൻ. ദരിദ്രനായി ജനിച്ചു. വർണവിവേചനത്തിന്റെ ചുറ്റുപാടുകളിൽ പരിഹാസങ്ങൾ കേട്ടു വളർന്നു. സോക്സിൽ തുണിയും കടലാസുകളും നിറച്ചുണ്ടാക്കിയ പന്തുതട്ടി കളിച്ചു. കുട്ടിത്തം മാറും മുമ്പേ, അസാമാന്യ പ്രതിഭ തെളിഞ്ഞു. കൗമാരത്തിൽ ആദ്യ ലോകകിരീടം സ്വന്തമാക്കി. ലോകത്തിന്റെ അതിർത്തികൾ മായ്ച്ച് മുന്നേറിയ പെലെ ഭൂമിയിലെ ഏറ്റവും പ്രസിദ്ധനായ മനുഷ്യനായി.

മൂന്ന് ​ ലോ​ക​ക​പ്പു​ക​ള്‍​ ​സ്വ​ന്ത​മാ​ക്കിയ ഏകതാരമാണ് പെലെ (1958,​ 1962,​ 1970).​ ഒന്നരപ്പതിറ്റാണ്ടിലേറെ നീണ്ട കരിയറിലുടനീളം ഗോളുകളടിക്കുന്നത് ഹരമാക്കി. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾസ്കോറർ. 92 മത്സരങ്ങളിൽ 77 ഗോളുകൾ. ക്ലബ്ബ് കരിയറിൽ ബ്രസീലിലെ സാന്റോസ്, ന്യൂയോർക്ക് കോസ്മോസ് ടീമുകൾക്കുവേണ്ടി 1363 കളികളിൽ 1281 ഗോളുകൾ. മറ്റൊരു താരത്തിനും എത്തിപ്പിടിക്കാനാവാത്ത നേട്ടം.

1957-ൽ ബ്രസീലിനുവേണ്ടി ആദ്യമത്സരം കളിച്ചു. 1971-ൽ ദേശീയടീമിൽനിന്ന് വിരമിച്ചു. 1956-1974 കാലത്താണ് സാന്റോസ് ക്ലബ്ബിൽ കളിച്ചത്. 1975 മുതൽ രണ്ട് വർഷം ന്യൂയോർക്ക് കോസ്മോസിൽ. ബൂട്ടഴിച്ചശേഷവും പൊതുരംഗങ്ങളിൽ സജീവം. ക​രി​യ​റി​ലാ​കെ​ 1363​ ​മ​ത്സ​ര​ങ്ങ​ളി​ല്‍​ ​നി​ന്ന് ​നേ​ടി​യ​ത് 1279​ ​ഗോ​ളു​ക​ള്‍.​ ​ഇ​ത് ​ഗി​ന്ന​സ് ​വേ​ള്‍​ഡ് ​റെ​ക്കാ​ഡാ​ണ്.

കു​ട​ലി​ലെ​ ​ട്യൂ​മ​ര്‍​ ​നീ​ക്കം​ ​ചെ​യ്ത​ ​ശ​സ്ത്ര​ക്രി​യ​യ്ക്ക് ​ശേ​ഷം​ ​ക​ഴി​ഞ്ഞി​ടെ​യാ​ണ് ​അ​ദ്ദേ​ഹം​ ​ആ​ശു​പ​ത്രി​ ​വി​ട്ട​ത്.​ ​ഇ​പ്പോ​ള്‍​ ​വീ​ട്ടി​ല്‍​ ​വി​ശ്രമ​ത്തി​ലാ​ണ് ​അ​ദ്ദേ​ഹം.​ ​ലോകമെമ്പാടുമുള്ള​ ​നി​ര​വ​ധി​പ്പേ​ര്‍​ ​അ​ദ്ദേ​ഹ​ത്തി​ന് ​ആ​യു​രാ​രോ​ഗ്യ​ ​സൗ​ഖ്യം​ ​നേ​ര്‍​ന്നു.​


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.