മുപ്പത്തിനാലാം മാർപാപ്പ വി. മര്‍ക്കോസ് (കേപ്പാമാരിലൂടെ ഭാഗം-35 )

മുപ്പത്തിനാലാം മാർപാപ്പ വി. മര്‍ക്കോസ് (കേപ്പാമാരിലൂടെ ഭാഗം-35 )

സില്‍വസ്റ്റര്‍ മാര്‍പ്പാപ്പ കാലം ചെയ്തതിനെ തുടര്‍ന്ന്, അതായത് കൃത്യം പതിനെട്ട് ദിവസം കഴിഞ്ഞ് ഏ.ഡി. 336 ജനുവരി 18-ാം തീയതി അദ്ദേഹത്തിന്റെ പിന്‍ഗാമിയും തിരുസഭയുടെ പ്രധാനാചാര്യനുമായി വി. മര്‍ക്കോസ് മാര്‍പ്പാപ്പ (St. Mark) തിരഞ്ഞെടുക്കപ്പെട്ടു. വെറും പത്തുമാസങ്ങള്‍ മാത്രം നീണ്ടുനിന്നതായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. മര്‍ക്കോസ് മാര്‍പ്പാപ്പ തന്റെ അപ്പസ്‌തോലിക ഉത്തരവ് വഴിയായി മാര്‍പ്പാപ്പമാരെ വാഴിക്കുന്നതിനുള്ള അധികാരം ഒസ്തിയയിലെ മെത്രാന് നല്‍കി. ഇന്ന് പ്രസ്തുത അധികാരമുള്ള വ്യക്തിയാണ് കര്‍ദ്ദിനാളുമാരുടെ സംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ഡീന്‍. അദ്ദേഹത്തിന്റെ സ്ഥാനീക രൂപതയാണ് ഒസ്തിയ. മാര്‍പ്പാപ്പമാരെ തിരഞ്ഞെടുക്കന്നതിനുള്ള കോണ്‍ക്ലേവ് വിളിച്ചു ചെര്‍ക്കുന്നതും കോണ്‍ക്ലേവിന് അദ്ധ്യക്ഷത വഹിക്കന്നതും പുതിയ മാര്‍പ്പാപ്പ തിരഞ്ഞെടുകപ്പെട്ടു കഴിയുമ്പോള്‍ അദ്ദേഹത്തിന്റെ നാമം ലോകത്തോട് വിളംബരം ചെയ്യുകയും അദ്ദേഹത്തിന്റെ സ്ഥാനാരോഹണം നടത്തുന്നതും കര്‍ദ്ദിനാള്‍ ഡീനാണ്.

തന്റെ ചുരുങ്ങിയ ഭരണ കാലഘട്ടത്തിനുള്ളില്‍ തന്നെ നിഖ്യാ സൂനഹദോസില്‍വെച്ച് പാഷണ്ഡതയായി പ്രഖ്യാപിക്കപ്പെട്ട ആര്യനിസത്തിന്റെ പൗരസ്ത്യസഭയിലേക്കുള്ള തിരിച്ചുവരവ് മര്‍ക്കോസ് മാര്‍പ്പാപ്പയ്ക്കു ദര്‍ശിക്കേണ്ടി വന്നു. റോമാസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി നിഖ്യാ സൂനഹദോസിന്റെയും സൂനഹദോസ് പഠനങ്ങളുടെയും ശക്തമായി പിന്തുണച്ചിരുന്നുവെങ്കിലും ആര്യനിസത്തിന്റെ അനുയായിയാരുന്ന അദ്ദേഹത്തിന്റെ സഹോദരി കോണ്‍സ്റ്റന്‍സ്യായുടെ ഇടപെടലുകള്‍ മൂലവും സ്വാധീനം മൂലവും ചക്രവര്‍ത്തി തന്റെ നിലപാടുകളില്‍ അയവ് വരുത്തുകയും ആര്യനിസം പൗരസ്ത്യ ദേശത്ത് പ്രചരിപ്പിക്കുവാന്‍ പ്രസ്തുത പാഷണ്ഡതയുടെ അനുയായികള്‍ക്ക് മൗനാനുവാദം നല്‍കുകയും ചെയ്തു. മാത്രമല്ല ആര്യനിസത്തെ ശക്തമായി പ്രതിരോധിക്കുകയും യഥാര്‍ത്ഥ വിശ്വാസം സംരക്ഷിക്കുകയും ചെയ്ത വി. അത്തനാസിയൂസിനെ ടയിറില്‍വെച്ച് സമ്മേളിച്ച കൗണ്‍സില്‍ വഴിയായി മെത്രാന്‍ സ്ഥാനത്തുനിന്ന് നീക്കം ചെയുകയും നാടുകടത്തുകയും ചെയ്തു. മാത്രമല്ല ആര്യനിസത്തിനെതിരായി നിലകൊണ്ട മറ്റു പല പൗരസ്ത്യ മെത്രാന്മാരെയും നാടുകടത്തി. ഇത്തരം പ്രവര്‍ത്തനങ്ങളും ഇടപെടലുകളും ആര്യനിസം കൂടുതല്‍ തഴച്ചുവളരുന്നതിനും പ്രസ്തുത പാഷണ്ഡതയുടെ വിത്യസ്തഭാവങ്ങള്‍ ഉടലെടുക്കുന്നതിനും കാരണമായി. എന്നാല്‍ ഇത്തരം പരിണാമങ്ങളിലൊന്നും മര്‍ക്കോസ് മാര്‍പ്പാപ്പയുടെ ഇടപെടലുകളൊ അറിവോ ഉള്ളതായി തെളിവുകളൊന്നും ലഭ്യമല്ല. ഒമ്പതുമാസത്തോളം മാത്രം നീണ്ടുനിന്ന തന്റെ അധികാരകാലത്തിനു വിരാമമിട്ടുകൊണ്ട് മര്‍ക്കോസ് മാര്‍പ്പാപ്പ ഏ.ഡി. 336 ഒക്ടോബര്‍ ഏഴാം തീയതി കാലം ചെയ്തു.

During his exceedingly brief pontificate, Mark saw the tide turn strongly against the orthodox teaching of the Council of Nicaea (325) on the divinity of Jesus Christ. Although the emperor Constantine had been a vigorous supporter of the council’s teaching against Arianism (which held that Jesus Christ was only the greatest of creatures, but not equal to God), he wavered under the influence of his Arian half sister, Constantia. A few months before Mark’s election, St. Athanasius (d. 373), bishop of Alexandria, was deposed by the Council of Tyre and forced into exile to the city of Trier. Other orthodox bishops were also deposed at the same time. Arius himself would have been rehabilitated had he not died suddenly. There is no evidence, however, that Pope Mark played any role at all in these developments or in their immediate aftermath.
He is said to have established two churches in the city of Rome and to have decreed that the bishop of Ostia (a nearby Italian diocese) should be the first of the three consecrators of the Bishop of Rome. (Today the dean of the College of Cardinals holds the honorary title of bishop of Ostia.) Pope Mark died on 7 October 336.


എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26