ദുബായ്: 2020 ലോകകപ്പിന്റെ സൂപ്പർ 12 റൗണ്ടില്‍ ഇന്ന് ഇന്ത്യ പാകിസ്ഥാനെ നേരിടും. ദുബായ് ഇന്റർനാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പ്രാദേശിക സമയം വൈകീട്ട് ആറിനാണ് മത്സരം തുടങ്ങുക.
ലോകകപ്പില്‍ പാകിസ്ഥാനെ നേരിട്ടപ്പോഴൊക്കെ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. 12 തവണയാണ് ലോകകപ്പുകളില്‍ ഇന്ത്യ-പാക് പോരാട്ടം നടന്നിട്ടുളളത്. ഏകദിന ലോകകപ്പില്‍ ഏഴ് തവണയും 2020യില്‍ അഞ്ച് തവണയും ഏറ്റുമുട്ടി. 2019 ഏകദിന ലോകകപ്പിലാണ് അവസാനം ഏറ്റുമുട്ടിയത്. രോഹിത് ശർമ്മയുടെ സെഞ്ചുറി മികവില്‍ അന്ന് ഇന്ത്യ വിജയം കണ്ടു.
2007 ല്‍ ഗ്രൂപ്പ് ഘട്ട മത്സരം സമനിലയില്‍ പിരിഞ്ഞെങ്കിലും ഫൈനലില്‍ വീണ്ടും ഏറ്റുമുട്ടി. അന്ന് ധോനിയും കൂട്ടരും പാക് പടയെ തോല്‍പിച്ച് കിരീടം നേടി. എന്തായാലും ഇരു രാജ്യങ്ങളും തമ്മിലുളള മത്സരത്തിനായി കാത്തിരിക്കുകയാണ് ഗള്‍ഫിലെ ക്രിക്കറ്റ് പ്രേമികളും.
മത്സരത്തിനുളള ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്. ഇരു ടീമുകളും കളത്തിലിറങ്ങുമ്പോള്‍ ആവേശത്തിരയിളക്കം ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലും കാണാം. യു.എ.ഇയിലെ ദുബായ്, അബൂദബി, ഷാർജ അന്താരാഷ്ട്ര സ്റ്റേഡിയങ്ങൾ ആതിഥ്യം വഹിക്കുന്ന സൂപ്പർ 12 റൗണ്ട് മത്സരങ്ങൾക്ക് ശനിയാഴ്ചയാണ് തുടക്കമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.