ഉമ്മന്‍ ചാണ്ടി അത്ഭുത മനുഷന്‍; കോണ്‍ഗ്രസില്‍ നിന്ന് ചെറിയാന്‍ പോയത് തന്റെ തെറ്റ്: പുരസ്‌കാര വേദിയില്‍ ഉമ്മന്‍ചാണ്ടിയുടേയും ചെറിയാന്‍ ഫിലിപ്പിന്റെയും തുറന്ന് പറച്ചിൽ

ഉമ്മന്‍ ചാണ്ടി അത്ഭുത മനുഷന്‍; കോണ്‍ഗ്രസില്‍ നിന്ന് ചെറിയാന്‍ പോയത് തന്റെ തെറ്റ്: പുരസ്‌കാര വേദിയില്‍ ഉമ്മന്‍ചാണ്ടിയുടേയും ചെറിയാന്‍ ഫിലിപ്പിന്റെയും തുറന്ന്  പറച്ചിൽ

തിരുവനന്തപുരം: സിപിഎം നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുക്കുന്ന ചെറിയാന്‍ ഫിലിപ്പ് കോൺഗ്രസ് വിടാൻ ഇടയായതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ‘തെറ്റു പറ്റിയത് തനിക്കാണ്. ചെറിയാന് സീറ്റ് ഉറപ്പാക്കാൻ താൻ ഉൾപ്പെടെയുള്ള നേതൃത്വം ശ്രമിക്കേണ്ടതായിരുന്നുവെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. കേരള സഹൃദയ വേദിയുടെ പുരസ്കാരം ചെറിയാൻ ഫിലിപ്പിന് സമ്മാനിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

'20 വര്‍ഷത്തിനു ശേഷം ഞങ്ങള്‍ സമാന ചിന്താഗതിക്കാരായി ഒരു വേദിയില്‍ എത്തുകയാണ്. രാഷ്ട്രീയത്തില്‍ ഒന്നും ശാശ്വതമല്ല. 2001-ല്‍ ഞാനുമായി മത്സരിക്കാനുള്ള സാഹചര്യം ചെറിയാന്‍ ഫിലിപ്പിനുണ്ടായി. അതോടെ തനിക്കും ചെറിയാനുമായുള്ള സൗഹൃദം ഇല്ലാതായെന്ന് എല്ലാവരും വിചാരിച്ചത്. എനിക്ക് ചെറിയാനോട് ദേഷ്യമില്ല. എന്റെ ഭാഗത്ത് നിന്നും എന്തോ ഒരു തെറ്റുണ്ടായെന്ന തോന്നലാണ് വന്നത്. ചെറിയാന് ജയിച്ചു വരാന്‍ പറ്റിയ ഒരു സീറ്റ് കൊടുക്കാന്‍ കഴിഞ്ഞില്ല. അത് തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണ്. രാഷ്ട്രീയ രംഗത്തെ ഒരു ആത്മപരിശോധനയ്ക്ക് വിധേയമാക്കാനാണ് ആ സംഭവത്തെ കണ്ടത്. വ്യത്യസ്ത ആശയങ്ങള്‍ വെച്ച്‌ മത്സരിക്കുമ്പോൾ ജനാധിപത്യ വിരുദ്ധമായി പോകാന്‍ പാടില്ല. അന്നത്തെ മത്സരം നല്ല മത്സരമായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മറുപടി പ്രസംഗത്തില്‍ ഉമ്മന്‍ ചാണ്ടിയുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച്‌ ചെറിയാന്‍ ഫിലിപ്പ് വാചാലനായി. 'ഉമ്മൻചാണ്ടിയുടെ എളിമകൊണ്ടാണ് തെറ്റുകാരനായിട്ടും തന്നെ ന്യായീകരിക്കാൻ ശ്രമിച്ചതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. കേരളത്തിലെ എല്ലാ മുഖ്യമന്ത്രിമാരുമായും എനിക്ക് അടുപ്പമുണ്ട് എന്നാൽ അവരിൽ ഉമ്മൻ ചാണ്ടി അത്ഭുത മനുഷ്യനാണെന്ന് തോന്നാറുണ്ട്. ജനങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം ജീവിക്കുന്നത് തന്നെ. ഒച്ചപ്പാടും ബഹളവുമില്ലാതെ അദ്ദേഹത്തിന് ഉറങ്ങാൻ പോലും പറ്റില്ല. എഴുപതുകളില്‍ എംഎല്‍എ ഹോസ്റ്റലിലെ ഉമ്മന്‍ചാണ്ടിയുടെ മുറിയിലായിരുന്നു എന്റെ താമസം. പീഡനങ്ങളുടെയും മര്‍ദ്ദനങ്ങളുടെയും സമയത്ത് തന്നെ സഹായിച്ചത് ഉമ്മന്‍ചാണ്ടിയാണ്. താനൊരു എടുത്തു ചാട്ടക്കാരനാണ്. എന്നാലിപ്പോള്‍ എടുത്തുചാട്ടക്കാരന്റെ എല്ലൊടിഞ്ഞ അവസ്ഥയിലാണ്. ഉമ്മന്‍ ചാണ്ടി തന്റെ രക്ഷകര്‍ത്താവാണ് ആ രക്ഷാകർതൃത്വം ഇനി അങ്ങോട്ടും തന്നോടൊപ്പമുണ്ടാകണമെന്ന്' ചെറിയാൻ ഫിലിപ്പ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.