മ്യൂണിച്ച് :ഇറാഖിലെ ഐ.എസ് ഭീകര സംഘടനയില്‍ ചേര്‍ന്ന ജര്‍മ്മന്‍ സ്വദേശിനിയായ യുവതി അടിമയായി വാങ്ങിയ അഞ്ചു വയസ്സുകാരിയെ ക്രൂര പീഡനമേല്‍പ്പിച്ചു കൊന്ന കേസില്‍ കോടതി 10 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. മുസ്ലീമായി മാറി ഐ.എസില്‍ ചേര്‍ന്ന 30 കാരി ജെന്നിഫര്‍ വെനിഷിനാണ് സുപ്പീരിയര്‍ റീജിയണല്‍ കോടതിയിലെ പ്രിസൈഡിംഗ് ജഡ്ജി റെയ്നോള്‍ഡ് ബെയര്‍ തടവ് ശിക്ഷ വിധിച്ചത് .
2015 ല്‍ ഐ.എസ് അധീനതയിലുള്ള ഇറാഖിലെ മൊസൂളില്‍ താമസിക്കുമ്പോഴാണ് വെനിഷിന്റെ ഭര്‍ത്താവ് താഹ അല്‍-ജുമൈലി ഒരു യസീദി സ്ത്രീയെയും കുട്ടിയെയും വീട്ടുജോലിക്കാരായി 'വാങ്ങിയത് '. ഐ.എസ് തടവുകാരാക്കിയവരായിരുന്നു പെണ്‍കുട്ടിയും, അമ്മ നോറയും. വളരെ ക്രൂരമായാണ് വെനീഷ് ഇവരോട് പെരുമാറിയത്.
തുര്‍ക്കിയില്‍ നിന്നാണ് ജെന്നിഫറിനെയും താഹയെയും 2016 ല്‍ അറസ്റ്റ് ചെയതത്. തുടര്‍ന്ന് യുദ്ധക്കുറ്റവാളികളെന്ന നിലയില്‍ ജര്‍മ്മനിയിലേക്ക് കൊണ്ടുപോന്നു. സമൂഹത്തെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യമായി വന്ന ശിക്ഷാ വിധിയാണിതെന്ന് കോടതി വെളിപ്പെടുത്തി. താഹയും ഫ്രാങ്ക്ഫര്‍ട്ടില്‍ വിചാരണ നേരിടുകയാണ്.അവിടെ നവംബര്‍ അവസാനത്തോടെ വിധി വരും.
നനഞ്ഞ കിടക്കയില്‍ പെണ്‍കുട്ടിയെ വെനീഷ് കിടത്തിയതിനെത്തുടര്‍ന്ന് കുട്ടിക്ക് അസുഖം പിടിപെട്ടു. കത്തുന്ന സൂര്യനു കീഴില്‍ കഠിനമായ ചൂടില്‍ വെള്ളം നല്‍കാതെ താഹ ചങ്ങലയ്ക്കിട്ടു കിടത്തിയത് മൂലം നിര്‍ജലീകരണം വന്ന് ദാഹിച്ച് വലഞ്ഞാണ് കുട്ടി മരണപ്പെട്ടതെന്നു ജര്‍മ്മന്‍ പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചു. പെണ്‍കുട്ടിയെ രക്ഷിക്കാതിരുന്നത് എന്താണെന്ന വിചാരണ വേളയിലെ ചോദ്യത്തിന് ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുമെന്ന ഭയം മൂലമാണെന്നായിരുന്നു വെനീഷിന്റെ മറുപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.