തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പിൽ പ്രതികരിച്ച് പ്രതിപക്ഷം. നികുതി വെട്ടിപ്പിൽ തദ്ദേശ സ്വയം ഭരണ സെക്രട്ടറിയുടെ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു. കോര്‍പ്പറേഷനിലെ തട്ടിപ്പുകള്‍ ആവര്‍ത്തിക്കുമ്പോഴും യഥാര്‍ത്ഥ പ്രതികള്‍ രാഷ്ട്രീയ സ്വാധീനത്താല്‍ രക്ഷപ്പെടുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
അഴിമതിയുടെ കാര്യത്തില്‍ ഭരണകക്ഷിയ്ക്ക് ഇരട്ട ചങ്കാണ്. മേയര്‍ക്ക് പ്രായം മാത്രമല്ല ജനാധിപത്യ ബോധവും കുറവാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. സമരം ചെയ്യുന്ന കൗണ്‍സിലര്‍മാര്‍ക്ക് മുന്നില്‍ മേയറുടെ പ്രസംഗം സ്ക്രീനില്‍ കാണിച്ച് പ്രകോപനം സൃഷ്ടിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
എന്നാൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം വാക്കൗട്ട് ഒഴിവാക്കി സഭാ നടപടികളുമായി സഹകരിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ 33 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പിനെ കുറിച്ച് വിവരം ലഭിച്ചപ്പോള്‍ തന്നെ സമഗ്രമായ അന്വേഷണം തുടങ്ങിയെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. നാല് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 13 പേരെ സസ്പെന്‍ഡ് ചെയ്തതായും മന്ത്രി സഭയിൽ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.