ഒട്ടാവ: കാനഡയില്‍ ഇന്ത്യന്‍ വംശജ അനിത ആനന്ദ് പ്രതിരോധ മന്ത്രി സ്ഥാനത്ത്. ജസ്റ്റിസ് ട്രൂഡോ. മന്ത്രിസഭയുടെ പുനഃസംഘടനയിലാണ് ഇന്ത്യന്‍ വംശജക്ക് ഉന്നതപദവി ലഭിച്ചത്. ദീര്‍ഘകാലമായി പ്രതിരോധ മന്ത്രിയായിരുന്ന ഇന്ത്യന്‍ വംശജന്‍ ഹര്‍ജിത് സജ്ജന് പകരമാണ് രാഷ്ട്രീയ നേതാവും അഭിഭാഷകയുമായ അനിത (54) ചുമതലയേറ്റെടുക്കുന്നത്.
നേരത്തെ സൈന്യത്തിലെ ലൈംഗിക അതിക്രമങ്ങളെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സജ്ജന്‍ വന്‍ പരാജയമായിരുന്നു. പ്രതിരോധ മന്ത്രിക്കെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതും കൂടി പരിഗണിച്ചാണ് സജ്ജനെ മാറ്റി അനിത ആനന്ദിനെ കൊണ്ടുവന്നതെന്നാണ് സൂചന.
കഴിഞ്ഞ മാസം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലേറിയതിന് പിന്നാലെയാണ് ജസ്റ്റിന്‍ ട്രൂഡോ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. മുന്‍ പൊതുസേവന-സംഭരണ മന്ത്രി എന്ന നിലയില്‍ കോവിഡ് വാക്‌സിന്റെ കാര്യത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ അനിതക്ക് സാധിച്ചിരുന്നു. 2019-ലെ കന്നി മത്സരത്തില്‍ ഒന്റാറിയോ പ്രവിശ്യയിലെ ഓക് വില്ല മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അനിത കനേഡിയന്‍ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. 46 ശതമാനം വോട്ട് വിഹിതം നേടിയാണ് ഇത്തവണ വിജയിച്ചത്. മുന്‍ ട്രൂഡോ മന്ത്രിസഭയില്‍ അനിത അടക്കം മൂന്ന് ഇന്ത്യന്‍ വംശജര്‍ മന്ത്രിമാരായിരുന്നു. ഹര്‍ജിത് സജ്ജനും ബര്‍ദിഷ് ചാഗറുമായിരുന്നു മറ്റ് രണ്ടു പേര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.