കേന്ദ്ര സർക്കാരിന്റെ ഭിന്നശേഷി ശാക്തീകരണ പുരസ്കാരം കരസ്ഥമാക്കി എം.എ ജോൺസൺ

കേന്ദ്ര സർക്കാരിന്റെ ഭിന്നശേഷി ശാക്തീകരണ പുരസ്കാരം കരസ്ഥമാക്കി എം.എ ജോൺസൺ

കോഴിക്കോട്: കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ 2020 ലെ ഔട്ട് സ്റ്റാൻഡിംഗ് ക്രിയേറ്റീവ് അഡൾട്ട് ഭിന്നശേഷി മേഖലാ പുരസ്കാരം പെരുവണ്ണാമുഴി ഇടവക മഠത്തിനകത്ത് എം.എ ജോൺസൺ കരസ്ഥമാക്കി. മുതിർന്നവരുടെ വിഭാഗത്തിൽ സർഗാത്മക മികവിനാണ് ജോൺസന് പുരസ്കാരം ലഭിച്ചത്.

എം.എ ജോൺസണെ കൂടാതെ മൂന്ന് പേർക്ക് കൂടി കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ദേശീയ ഭിന്നശേഷി ശാക്തീകരണ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ശ്രവണ പരിമിത വിഭാഗത്തിലെ പുരസ്കാരം കോട്ടയം അയർക്കുന്നം പഞ്ചായത്ത് സൂപ്രണ്ട് ലക്ഷ്മി മോഹനാണ്.

മുതിർന്നവരുടെ വിഭാഗത്തിൽ സർഗാത്മകത മികവിന് കാസർഗോഡ് കൊടക്കാട് സ്വദേശി എം.വി സതി, കുട്ടികളിൽ സർഗാത്മക മികവിന് മലപ്പുറം പുറത്തൂർ സ്വദേശി എൻ റിൻക്ഷയും പുരസ്കാരം നേടി. ഡിസംബർ മൂന്നിന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.