കോഴിക്കോട്: ട്രെയിന്‍ സീസൺ ടിക്കറ്റ് പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച തീരുമാനം ഈ മാസം തന്നെയുണ്ടായേക്കും.
എക്‌സ്‌പ്രസ് ട്രെയിനുകളിൽ നവംബർ ഒന്നു മുതൽ ജനറൽ കോച്ചുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിലും മുന്നൊരുക്കം തുടങ്ങി.
റെയിൽവേ ബോർഡിന്റെ പ്രത്യേക ഉത്തരവ് ഇറങ്ങിയെങ്കിൽ മാത്രമെ സീസൺ ടിക്കറ്റ് നൽകാനാവൂ. രണ്ടു മൂന്നു ദിവസത്തിനകം ഉത്തരവിറങ്ങുമെന്നാണ് സൂചന. എല്ലാ ടിക്കറ്റ് കൗണ്ടറുകളം നവംബർ ഒന്നിന് തുറക്കും. കൂടുതൽ കൗണ്ടറുകളുള്ള സ്റ്റേഷനുകളിൽ ഒന്നോ രണ്ടോ കൗണ്ടർ മാത്രമെ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളു.
കോവിഡ് ലോക്ക് ഡൗണോടെ നിറുത്തിവച്ച സ്വകാര്യ കൗണ്ടറുകളും നവംബർ ഒന്നിന് പ്രവർത്തിച്ചു തുടങ്ങും. ജനറൽ ടിക്കറ്റുകൾ ഓൺലൈനായി എടുക്കാനാവുന്ന മൊബൈൽ ആപ്പ് ഒന്നിന് പ്രവർത്തനക്ഷമമാവും.
അതേസമയം പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയായി തുടരും. കോവിഡ് ലോക്ക് ഡൗണിനു മുമ്പ് പത്ത് രൂപയായിരുന്നു നിരക്ക്. യത്രക്കാരല്ലാത്തവർ സ്റ്റേഷനിൽ പ്രവേശിക്കുന്നത് പരമാവധി തടയാനാണ് നിരക്ക് കുത്തനേ കൂട്ടിയത്. കോവിഡ് ഭീഷണി തീർത്തും ഒഴിയുന്നതു വരെ ഇത് തുടരാനാണ് തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.