തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സര്‍ക്കാര്‍ പിന്‍വലിച്ചത് മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട 128 കേസുകള്‍. മന്ത്രിമാര്‍ക്കെതിരായ 12 കേസുകളും എംഎല്‍എമാര്‍ക്കെതിരായ 94 കേസുകളും പിന്‍വലിച്ചു. കൂടാതെ മന്ത്രിമാരും എംഎല്‍എമാരും ഒരുമിച്ചുളള 22 കേസുകളും പിന്‍വലിച്ചവയില്‍പ്പെടുന്നു.
സര്‍ക്കാര്‍ ആവശ്യപ്പെട്ടത് ആകെ 150 കേസുകള്‍ പിന്‍വലിക്കാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ കെ കെ രമയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പിന്‍വലിച്ചതില്‍ 2007 മുതലുള്ള കേസുകളും ഉള്‍പ്പെടും.
കേസുകള്‍ പിന്‍വലിച്ചതിന്റെ പട്ടിക ഇങ്ങനെ:
എല്‍ഡിഎഫ്-848, യുഡിഎഫ്- 55, ബിജെപി- 15, എസ്ഡിപിഐ-അഞ്ച്, പിഡിപി-രണ്ട്, എഎപി-ഒന്ന്, ഇവയില്‍ എല്‍ഡിഎഫും യുഡിഎഫും ഉള്‍പ്പെട്ട രണ്ട് കേസും എല്‍ഡിഎഫും ബിജെപിയും ഉള്‍പ്പെട്ട രണ്ട് കേസുകളുമുണ്ട്. മന്ത്രിമാരില്‍ വി ശിവന്‍കുട്ടി ഉള്‍പ്പെട്ട കേസുകളാണ് ഏറ്റവും അധികം പിന്‍വലിച്ചിരിക്കുന്നത്. ശിവന്‍കുട്ടിക്കെതിരായ 13 കേസുകളാണ് പിന്‍വലിച്ചത്. ആര്‍ ബിന്ദു ഏഴും പിണറായി വിജയന്‍ ആറുമായി തൊട്ടു പിന്നില്‍ തന്നെയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.