അറസ്റ്റ് ഭയന്ന് കോടതിയെ സമീപിച്ച് വാങ്കഡെ; മൂന്ന് ദിവസം മുന്‍പ് നോട്ടീസ് നല്‍കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

അറസ്റ്റ് ഭയന്ന് കോടതിയെ സമീപിച്ച് വാങ്കഡെ; മൂന്ന് ദിവസം മുന്‍പ് നോട്ടീസ് നല്‍കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: ആര്യന്‍ ഖാന്‍ കേസില്‍ സമീര്‍ വാങ്കഡെയ്ക്ക് കുരുക്ക് മുറുകുന്നു. അറസറ്റില്‍ നിന്ന് സംരക്ഷണം തേടി എന്‍സിബി മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ സമര്‍പ്പിച്ച ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളി. കേസ് രജിസ്റ്റര്‍ ചെയ്താല്‍ അറസ്റ്റിന് മൂന്ന് ദിവസം മുമ്പ് സമീര്‍ വാങ്കഡെയ്ക്ക് നോട്ടീസ് നല്‍കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മഹാരാഷ്ട്ര സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്നും ഏത് ദിവസവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നുവെന്നും അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി സമര്‍പ്പിച്ച ഹര്‍ജിയില്‍ സമീര്‍ വാങ്കഡെ വ്യക്തമാക്കി. കേസന്വേഷണം സിബിഐയ്ക്കോ അല്ലെങ്കില്‍ ഏതെങ്കിലും കേന്ദ്ര ഏജന്‍സികള്‍ക്കോ കൈമാറണമെന്നും വാങ്കഡെ ആവശ്യപ്പെട്ടു.

കേസ് കോടതിയുടെ തീരുമാനത്തിന് വിടുന്നുവെന്നായിരുന്നു കോടതിയില്‍ എന്‍സിബിയുടെ വാദം. ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് ഇതോടെ മഹാരാഷ്ട്ര സര്‍ക്കാരിന് അനുമതി ലഭിച്ചിരിക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി നേടിയത് അടക്കമുള്ള കാര്യങ്ങളാണ് വാംഖഡെയ്ക്കെതിരെയുള്ളത്. ഇതെല്ലാം എന്‍സിബിക്ക് കൂടി കുരുക്കായി മാറുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.