'അള്ളാഹുവിനോടുള്ള കടമ'യായി അതിക്രൂര ബാലവേല: 'കള്‍ട്ട്' നേതാക്കള്‍ കുറ്റക്കാരെന്ന് കാന്‍സാസ് കോടതി

 'അള്ളാഹുവിനോടുള്ള കടമ'യായി അതിക്രൂര ബാലവേല: 'കള്‍ട്ട്' നേതാക്കള്‍ കുറ്റക്കാരെന്ന് കാന്‍സാസ് കോടതി

കാന്‍സാസ് സിറ്റി : കുട്ടികളെക്കൊണ്ട് ബിസിനസ് സ്ഥാപനങ്ങളിലുള്‍പ്പെടെ ബലമായി ബാലവേല ചെയ്യിപ്പിക്കുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ അമേരിക്കയിലെ കാന്‍സാസ് സിറ്റിയിലെ മുസ്ലീം പ്രസ്ഥാനത്തിന്റെ എട്ട് നേതാക്കള്‍ പിടിയില്‍. യുണൈറ്റഡ് നേഷന്‍ ഓഫ് ഇസ്ലാം എന്ന 'കള്‍ട്ട്' സംഘടനയുടെ നേതാക്കളായ ഇവര്‍ നിര്‍ബന്ധിച്ച് ബാലവേല ചെയ്യിച്ചതിനും പല വിധത്തിലുള്ള ബാല പീഡനങ്ങള്‍ക്കും കുറ്റക്കാരാണെന്ന് കാന്‍സാസ് ജില്ലാ കോടതി നിരീക്ഷിച്ചു.

എട്ട് വയസ് മുതലുള്ള പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെക്കൊണ്ടാണ് 'കള്‍ട്ട്' പ്രസ്ഥാനം കഠിനാധ്വാനം ചെയ്യിച്ചത്. 16 മണിക്കൂര്‍ വരെയായിരുന്നു ജോലി. ഭക്ഷണം നാമമാത്രവും. നാരങ്ങാവെള്ളം മാത്രം കഴിച്ച് ദിവസങ്ങളോളം ജീവന്‍ പിടിച്ചു നിര്‍ത്തിയ കുട്ടികളെയും പോലീസ് കണ്ടെത്തി. ജോലി ചെയ്തതിന് കൂലി നല്‍കിയിരുന്നില്ല. അമിത ജോലികള്‍ക്കായി ഇവരെ മറ്റ് രാജ്യങ്ങളിലേക്കും കയറ്റിയയച്ചതായി പോലീസ് സംശയിക്കുന്നു.

അതേസമയം, 'ഇതെല്ലാം അള്ളാഹുവിനോടുള്ള കടമ'യാണെന്നാണ് നേതാക്കളുടെ ന്യായീകരണം. ഇവിടെ നിന്നും പുറത്തുകടക്കാന്‍ ശ്രമിച്ചവരെ നേതാക്കള്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംഭവത്തില്‍ കാബ മജീദ്, യുനൂസ് റസോല്‍, ജെയിംസ് സ്റ്റാറ്റണ്‍, റാന്‍ഡോല്‍ഫ് റോഡ്ണി ഹാഡ്ലി, ഡാന പീച്ച്, ഇറ്റീനിയ കിനാര്‍ഡ്, ജെയ്സ്ലിന്‍ ഗ്രീന്‍വെല്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ആഫ്രിക്കന്‍ വംശജരാണിവര്‍ മിക്കവരും.20 വര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കാവുന്ന കുററമാണ് ഇവരുടെ മേല്‍ തെളിഞ്ഞിട്ടുള്ളത്.

ന്യൂജഴ്സി, ന്യൂയോര്‍ക്ക്, ഒഹായോ , മേരിലാന്റ്, ജോര്‍ജിയ, നോര്‍ത്ത് കരോലിന ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കും കുട്ടികളെ ജോലിക്കായി കയറ്റിയയച്ചിരുന്നു. മാതാപിതാക്കളില്‍ നിന്നും വേര്‍പ്പെടുത്തി കൊണ്ടുവന്ന കുട്ടികളെയാണ് ഇവിടെ പാര്‍പ്പിച്ചത്. ഇവരുടെ ഭക്ഷണ രീതിയും മറ്റും നേതാക്കള്‍ നിയന്ത്രിച്ചു. ക്ഷീണം മൂലം മയങ്ങി വീഴുന്ന കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. യഥാര്‍ത്ഥ വയസ് പുറത്ത് പറയരുത് എന്നാണ് ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.