രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നവംബര്‍ 30 വരെ നീട്ടി

രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നവംബര്‍ 30 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര യാത്രാ വിമാനങ്ങളുടെ വിലക്ക് നവംബര്‍ 30 വരെ നീട്ടിയതായി ഡിജിസിഎ സര്‍ക്കുലറില്‍ അറിയിച്ചു. പല രാജ്യങ്ങളിലും വൈറസ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്താണ് യാത്രാ നിരോധനം.

അതേസമയം ചരക്കു നീക്കത്തിന് തടസം ഉണ്ടാവില്ല. ഇതിന് പുറമേ വിവിധ രാജ്യങ്ങളുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന വിമാന സര്‍വീസുകള്‍ക്കും ഇളവുണ്ട്. നേരത്തെ ഒക്ടോബര്‍ അവസാനം വരെയായിരുന്നു വിലക്ക്. കോവിഡ് വ്യാപനത്തിന്റെ തുടക്കമായ 2020 മാര്‍ച്ചിലാണ് ആദ്യമായി രാജ്യാന്തര വിമാന സര്‍വീസിന് വിലക്കേര്‍പ്പെടുത്തിയത്.

ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും രാജ്യാന്തര വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പൂര്‍ണമായി നീക്കിയിട്ടില്ല. അതിനിടെ ആഭ്യന്തര വിമാന സര്‍വീസ് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.