കൊച്ചുമോന്റെ അടുക്കളത്തോട്ടത്തില്‍ കായ്ച്ചത് ഭീമന്‍ വെണ്ടയ്ക്ക. കുമരകം ഇടമന കൊച്ചുമോന്റെ പച്ചക്കറി തോട്ടത്തിലാണ് 21 ഇഞ്ച് നീളമുള്ള വെണ്ടയ്ക്ക ഉണ്ടായത്.
ആനക്കൊമ്പൻ വിഭാഗത്തില്‍ പെടുന്ന വെണ്ട ചെടിയിലാണ് ഇത്രയും നീളമുളള വെണ്ടയ്ക്ക. ഇതേ വലുപ്പമുള്ള ധാരാളം വെണ്ടയ്ക്ക ഇവിടെ പിടിച്ചിട്ടുണ്ട്. കൊച്ചുമോന് സുഹൃത്ത് നല്‍കിയതാണ് ഇതിന്റെ വിത്ത് .
വെണ്ട മുന്‍പും കൃഷി ചെയ്തിട്ടുണ്ടെങ്കിലും ഇത്ര വലിയ വെണ്ടയ്ക്ക ഉണ്ടാകുന്നത് ആദ്യമായിട്ടാണെന്ന് ബാങ്ക് ഉദ്യോഗസ്ഥനായ കൊച്ചുമോൻ പറഞ്ഞു. ജോലിക്കിടയിലുള്ള ഒഴിവു വേളകളിലാണ് കൊച്ചുമോനും ഭാര്യ ജിജിയും കൃഷിക്കായി സമയം കണ്ടെത്തുന്നത്.
തക്കാളി, പടവലം, വഴുതന, പച്ചമുളക്, ചേന, ചേമ്പ് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ഭീമന്‍ വെണ്ടയ്ക്ക കാണാന്‍ നിരവധി ആളുകള്‍ കൊച്ചുമോന്റെ വീട്ടിൽ എത്തുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.