അടുത്ത വര്‍ഷം 500 കോടി ഡോസ് വാക്സിന്‍ ഉല്‍പാദിപ്പിക്കും: ലോക രാജ്യങ്ങളെ സഹായിക്കും; ജി 20യില്‍ മോഡിയുടെ ഉറപ്പ്

അടുത്ത വര്‍ഷം 500 കോടി ഡോസ് വാക്സിന്‍ ഉല്‍പാദിപ്പിക്കും: ലോക രാജ്യങ്ങളെ സഹായിക്കും; ജി 20യില്‍ മോഡിയുടെ ഉറപ്പ്

റോം: അടുത്ത വര്‍ഷം അവസാനത്തോടെ ഇന്ത്യക്ക് അഞ്ഞൂറ് കോടി ഡോസ് വാക്‌സീന്‍ ഉല്‍പാദിപ്പിക്കാനാകുമെന് ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യക്തമാക്കി. വാക്‌സിന്‍ മൈത്രിയില്‍ കൂടുതല്‍ രാജ്യങ്ങളെ സഹായിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡില്‍ നിന്നുള്ള ആരോഗ്യ, സാമ്പത്തിക മേഖലകളുടെ പുനരുത്ഥാനം സംബന്ധിച്ച് ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചയായിലാണ് പ്രധാനമന്ത്രി നിലപാട് അറിയിച്ചത്.

ജി 20 ഉച്ചകോടി ചര്‍ച്ചകള്‍ വിപുലവും ഗുണപ്രദവുമെന്ന് പ്രധാനമന്ത്രി വിലയിരുത്തി. കോവിഡിനെതിരായ ആഗോള പോരാട്ടത്തില്‍ ഇന്ത്യയുടെ സംഭാവനകളെ ഉയര്‍ത്തിക്കാട്ടാനായെന്നും പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രണ്‍, ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍ എന്നിവരുമായി നരേന്ദ്രമോഡി ചര്‍ച്ച നടത്തി. ആഗോള ഊര്‍ജ്ജ പ്രതിസന്ധിയും ജി 20 യോഗത്തില്‍ ചര്‍ച്ചയായി.

നേരത്തെ ജി 20 യോഗത്തിന് മുന്നോടിയായി നരേന്ദ്രമോദി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടിരുന്നു. മോഡിയുടെ ക്ഷണപ്രകാരം മാര്‍പാപ്പ ഇന്ത്യയിലെത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. അധികം വൈകാതെ മാര്‍പാപ്പ ഇന്ത്യയിലെത്തുമെന്നാണ് സൂചനകള്‍. മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം ഉടനുണ്ടായേക്കുമെന്നും വലിയ സമ്മാനമാണ് ഇന്ത്യ നല്‍കിയിരിക്കുന്നതെന്ന് മാര്‍പാപ്പ പ്രതികരിച്ചതായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ സിംഗ്ല വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു.

രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ആഗോള ക്രൈസ്തവ സഭയുടെ പരമാധ്യക്ഷ്യന്‍ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തുന്നത്. ഊഷ്മളമായ കൂടിക്കാഴ്ചയായിരുന്നുവെന്നും നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായിയെന്നും സന്ദര്‍ശനശേഷം മോഡി ട്വിറ്ററില്‍ കുറിച്ചിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ കോവിഡ് സാഹചര്യവും ചര്‍ച്ച ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.