ദീപാവലി ആഘോഷത്തിലൂടെ സാഹോദര്യം വളരട്ടെ: ആശംസ നേര്‍ന്ന് വത്തിക്കാന്‍

ദീപാവലി ആഘോഷത്തിലൂടെ സാഹോദര്യം വളരട്ടെ: ആശംസ നേര്‍ന്ന് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി : ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ദീപാവലി ആശംസകള്‍ നേര്‍ന്ന് വത്തിക്കാന്‍. തങ്ങളുടെ അനുയായികള്‍ക്കിടയില്‍ സാഹോദര്യത്തിന്റെ മനോഭാവം വളര്‍ത്തിയെടുക്കാന്‍ എല്ലാ മത, സാമുദായിക നേതാക്കളും ദീപങ്ങളുടെ ഉത്സവ വേളയില്‍ പ്രതിജ്ഞ പുതുക്കണമെന്ന് മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പുറപ്പെടുവിച്ച ആശംസാ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.

'ലോകം കൊറോണ പ്രതിസന്ധിഘട്ടം നേരിടുന്ന ഈ സാഹചര്യത്തില്‍ ഇത്തവണത്തെ ദീപാവലി ഉത്സവം ജനങ്ങളുടെ ജീവിതത്തില്‍ പ്രകാശം പരത്തട്ടെ. കൊറോണ മഹാമാരി ജനങ്ങളുടെ ജീവത്തില്‍ പല തരത്തിലുള്ള മുറിവുകള്‍ സൃഷ്ടിച്ചു. പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാനുള്ള ഊര്‍ജ്ജം ഇത്തരത്തിലുള്ള ആചാരാനുഷ്ഠാനങ്ങളിലൂടെ ജനതയ്ക്ക് ലഭിക്കുന്നു. ക്രൈസ്തവരും ഹിന്ദുക്കളും അത്തരത്തില്‍ ജനങ്ങളുടെ ജീവിതം പ്രകാശപൂരിതമാക്കാന്‍ ആചാരങ്ങള്‍ പതിവ് തെറ്റാതെ നടത്തിവരുന്നു. ഇങ്ങനെയുള്ള ആഘോഷങ്ങളിലൂടെ ജനങ്ങള്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ കിരണം ഉദിക്കുന്നത് കാണാന്‍ സാധിക്കും' -  സന്ദേശത്തില്‍ പറയുന്നു.

കൊറോണ മഹാമാരി ജനജീവിതത്തില്‍ കാര്‍മേഘങ്ങള്‍ സൃഷ്ടിച്ചെങ്കിലും അവ നീക്കാന്‍ ഐക്യദാര്‍ഢ്യവും സാഹോദര്യവും കൊണ്ട് സാധിക്കും. കൂടാതെ ജനങ്ങള്‍ മുഴുവന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ ലോകത്തു നിന്നും ദാരിദ്ര്യം തുടച്ചു നീക്കാന്‍ സാധിക്കൂ.' മതപരമായ വ്യത്യാസമില്ലാതെ മനുഷ്യരാശിക്കായി ഏവര്‍ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാം എന്ന ആഹ്വാനത്തോടെയാണ് പൊന്തിഫിക്കല്‍ കൗണ്‍സില്‍ സന്ദേശം ഉപസംഹരിപ്പിച്ചിരിക്കുന്നത്. തിന്മയുടെ മേല്‍ നന്മയുടെ വിജയം അടയാളപ്പെടുത്തുന്ന ഉത്സവമായ ദീപാവലി ഈ വര്‍ഷം നവംബര്‍ നാലിനാണ് ആഘോഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.