മോസ്കോ: റഷ്യയുടെ കോവിഡ് വാക്സിനായ സ്പുട്നികിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. മോസ്കോയിലെ പല കേന്ദ്രങ്ങളിലും വാക്സിന്റെ സ്റ്റോക്ക് ഇല്ലാത്തതിനാലാണ് ക്ലിനിക്കൽ പരീക്ഷണങ്ങൾ താല്ക്കാലികമായി നിർത്തിവെച്ചത്. ആവശ്യക്കാരുടെ എണ്ണം കൂടിയതും ഡോസുകളുടെ കുറവിനെയും തുടർന്നാണ് മോസ്കോയിലെ കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിൻ പരീക്ഷണം റഷ്യ താത്ക്കാലികമായി നിർത്തിയത് എന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
വാക്സിൻ പരീക്ഷണം നടക്കുന്ന മോസ്കോയിലെ 25 ക്ലിനിക്കുകളിൽ എട്ടിലും പരീക്ഷണങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. പലരും അവരുടെ ക്ലിനിക്കുകൾക്ക് അനുവദിച്ച വാക്സിൻ ഡോസുകൾ ഉപയോഗിച്ചു കഴിഞ്ഞതായാണ് വിവരം. ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ നിർദേശ പ്രകാരം സ്പുട്നിക് വിയുടെ ഇന്ത്യയിലെ പരീക്ഷണങ്ങൾ റെഡ്ഡീസ് ലബോറട്ടറീസ് നിർത്തിവെച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.