എക്സ്പോ തുടങ്ങിയിട്ട് ഒരുമാസം,സന്ദർശിച്ചത് 23.5 ലക്ഷം പേർ

എക്സ്പോ തുടങ്ങിയിട്ട് ഒരുമാസം,സന്ദർശിച്ചത് 23.5 ലക്ഷം പേർ

ദുബായ്: എക്സ്പോ 2020 സന്ദർശകരെ സ്വീകരിക്കാന്‍ തുടങ്ങിയിട്ട് ഒരുമാസം പിന്നിടുമ്പോള്‍ മേള സന്ദ‍ർശിക്കാനായി എത്തിയത് 23.5 ലക്ഷം പേരെന്ന് സംഘാടകർ. സന്ദർശകരില്‍ 17 ശതമാനം എത്തിയത് വിദേശ രാജ്യങ്ങളില്‍ നിന്നാണ്. 28 ശതമാനവും 18 വയസില്‍ താഴെയുളളവരാണ്. സന്ദർശകരുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ എക്സ്പോ വലിയ വിജയമാണെന്നു തന്നെയാണ് വിലയിരുത്തലെന്നും സംഘാടകർ പറഞ്ഞു. ജർമ്മനി, ഫ്രാന്‍സ്, സൗദി അറേബ്യ, യുകെ,ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുളളവരാണ് ഏറ്റവും കൂടുതല്‍ സന്ദർശനം നടത്തിയിട്ടുളളത്. ഒന്നില്‍ കൂടുതല്‍ തവണ സന്ദർശിച്ചവരും നിരവധിയാണ്.

53 ശതമാനം പേരുടെ കൈയ്യിലും സീസൺ പാസാണുളളത്. അഞ്ചിലൊന്ന് പേരെത്തിയത് ഏകദിനപാസുമായാണ്. 695,437 എക്സ്പോ പാസ്പോർട്ടാണ് വിറ്റുപോയത്. 5610 പരിപാടികളും നന്നു. ഒക്ടോബർ ഒന്നുമുതല്‍ ഒരുമാസത്തിനിടെ അഞ്ച് ലക്ഷം സന്ദർശകരെത്തിയ സൗദി പവലിയനാണ് ഏറ്റവും കൂടുതല്‍ പേർ സന്ദർശിച്ച പവലിയനുകളിലൊന്ന്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.