എസ്എംസിഎ കുവൈറ്റ് സംഘടിപ്പിക്കുന്ന ആഗോള നസ്രാണി കലോത്സവം

എസ്എംസിഎ കുവൈറ്റ്  സംഘടിപ്പിക്കുന്ന ആഗോള നസ്രാണി കലോത്സവം

കുവൈറ്റ് : എസ്എം സി എ കുവൈറ്റ് രജതജൂബിലിയുടെ ഭാഗമായി ആഗോള നസ്രാണി കലോത്സവം സംഘടിപ്പിക്കുന്നു.ഒക്ടോബർ 30 നു സൂം ആപ്പ് വഴി ആഗോള കത്തോലിക്ക കോൺഗ്രസ് പ്രസിഡണ്ട് അഡ്വ ബിജു പറയന്നിലം കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.


ഇരുപതോളം രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ എസ്എംസിഎ വൈസ് പ്രസിഡണ്ട് സുനിൽ റാപ്പുഴ  അധ്യക്ഷത വഹിച്ചു.  എസ്എംസിഎ ഗൾഫ് കോർഡിനേറ്റർ ഷെവ. ഡോ മോഹൻ തോമസ് ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി ബിജു പി ആന്റൊ , ട്രഷറർ വിൽ‌സൺ വടക്കേടത്ത്, രജത ജൂബിലി ജനറൽ കൺവീനർ ബിജോയ് പാലാകുന്നേൽ, ബെന്നി പെരികിലേത്ത് , ബൈജു ജോസഫ് എന്നിവർ സംസാരിച്ചു.

മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ലോകത്തുള്ള എല്ലാ മലയാളി ക്രിസ്ത്യാനികൾക്കും ഈ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ് . www.smcakuwait.org എന്ന വെബ്‌സൈറ്റിലൂടെ രജിസ്‌ട്രേഷൻ നടത്താനും മത്സര നിയമാവലി ഡൌൺലോഡ് ചെയ്യാനും സാധിക്കും. സഭാ വ്യത്യാസമില്ലാതെ , ലോകമെമ്പാടുമുള്ള മലയാളി ക്രിസ്ത്യാനികൾക്കായി ഇങ്ങനെ ഒരു കലാമത്സരം നടത്തുന്നത് ആദ്യമായാണ് എന്ന് സംഘാടകർ അവകാശപ്പെട്ടു .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.